#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി
May 3, 2024 03:19 PM | By Meghababu

 കുറ്റ്യാടി : (kuttiadi.truevisionnews.com)പാർകോ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വിശദീകരണവുമായി മാനേജ്‍മെന്റ്.

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി.

നിലവിലുള്ള ഡോക്ടർമാരുടെ സേവനത്തിന്റെ കാര്യത്തിലോ ചികിത്സാ നിരക്കിലോ ഇളവുകളുടെ കാര്യത്തിലോ മാറ്റം ഉണ്ടായിട്ടില്ല.

ഇത് വരെ ജനങ്ങൾക്ക് പാർകോ- ഇഖ്റ ഹോസ്പിറ്റലിൽ കിട്ടിയിരുന്ന ഡോക്ടർമാരുടെ സേവനങ്ങളും സൗജന്യങ്ങളും തുടർന്നും പാർകോയിൽ ലഭ്യമായിരിക്കും.

പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ആ ഉത്തരവാദിത്വം പാർകോ തുടർന്നും നിറവേറ്റുന്നതുമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പാർകോ മാനേജ്മെന്റ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചു വരികയുമാണ് എന്നും മാനേജ്മെൻ്റ് കൂട്ടിച്ചേർത്തു.

പാർക്കോ അധികൃതരുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ.........

പ്രിയരേ, പാർകോ ഹോസ്പിറ്റലിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുത ബ​ഹുമാന്യരായ പൊതുജനങ്ങളെ അറിയിക്കുകയാണ്.

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയത്.

തുടർന്ന് പാർകോ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റൽ പൂർവ്വാധികം ശക്തമായി മുന്നോട്ടുപോവുകയാണ്.

നിലവിലുള്ള ഡോക്ടർമാരുടെ സേവനത്തിന്റെ കാര്യത്തിലോ ചികിത്സാ നിരക്കിലോ ഇളവുകളുടെ കാര്യത്തിലോ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

ഇത് വരെ ജനങ്ങൾക്ക് പാർകോ- ഇഖ്റ ഹോസ്പിറ്റലിൽ കിട്ടിയിരുന്ന ഡോക്ടർമാരുടെ സേവനങ്ങളും സൗജന്യങ്ങളും തുടർന്നും പാർകോയിൽ ലഭ്യമായിരിക്കുന്നതാണ്.

പാർകോയുടെ ലക്ഷ്യം ലോകോത്തര ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്.

ആ ഉത്തരവാദിത്വം പാർകോ തുടർന്നും നിറവേറ്റുന്നതുമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതോടൊപ്പം ആരോ​ഗ്യരം​ഗത്ത് സാധാരണക്കാരുടെ ആശ്രയമായി കരുത്തോടെ മുന്നേറാൻ എന്നും നിങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടാതെ നിലവിൽ പാർകോ മറ്റ് ഹോസ്പിറ്റലുകളുമായി യാതൊരു വിധ ചർച്ചകളും നടത്തിയിട്ടില്ല.

ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ പാർകോ മാനേജ്മെന്റ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിച്ചു വരികയുമാണ്. എന്ന്, പാർകോ ഹോസ്പിറ്റൽ മാനേജ്മെന്റ്

#false #propaganda #collaboration #between #Parco #Iqra #ended #amicably

Next TV

Related Stories
#Appointment|ഗസ്റ്റ് അധ്യാപക നിയമനം

May 18, 2024 04:34 PM

#Appointment|ഗസ്റ്റ് അധ്യാപക നിയമനം

കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ...

Read More >>
#SKSSF|എസ്കെഎസ്എസ്എഫ്   അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു  ഉന്നത വിജയികളെ   അനുമോദിച്ചു

May 18, 2024 01:51 PM

#SKSSF|എസ്കെഎസ്എസ്എഫ് അമ്പലകുളങ്ങര യൂണിറ്റ് എൽ എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ്കെഎസ്എസ്എഫ് കുറ്റ്യാടി മേഖല പ്രസിഡന്റ് അജ്മൽ അസ്ഹരി ചടങ്ങ് ഉൽഘാടനം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 17, 2024 05:40 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
 #award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് 

May 17, 2024 03:16 PM

#award |ബാലസാഹിത്യ പുരസ്‌കാരം നാസർ കക്കട്ടിലിന് 

ഹയർസെക്കൻഡറിസ്കൂൾഅധ്യാപകനായിരുന്നനാസർകക്കട്ടിലിൻ്റെ 'പിന്നോട്ടുപായുന്ന തീവണ്ടി' എന്ന...

Read More >>
#Farewell |യാത്രയയപ്പും അനുമോദനവും

May 17, 2024 01:41 PM

#Farewell |യാത്രയയപ്പും അനുമോദനവും

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാലസേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് ...

Read More >>
Top Stories










News Roundup