cinema

നടി മൃദുല മുരളി വിവാഹിതയായി.

നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ ആണ് മൃദുലയ്ക്ക് താലി ചാര്‍ത്തിയത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും വിവരം. നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. ഭാവന, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. നിശ്ചയത്തിന് സിനിമ രംഗത...

Read More »

മേഘ്ന – ചിരഞ്ജീവി സര്‍ജ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു

മലയാളത്തിലും കന്നടയിലും ഒരുപോലെ ആരാധകര്‍ ഉള്ള താരദമ്പതികള്‍ ആണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും . കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം വലിയ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത് . ചീരു മരിക്കുമ്പോ മേഘ്ന ഗര്‍ഭിണിയായിരുന്നു ,ഇപ്പോഴിതാ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്തു വന്നത്. അൽപസമയം മുൻപ് ആണ് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സ‍ർജ ഏറ്റുവാങ്ങിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു […]

Read More »

നടന്‍ സുരാജ് വെ‍ഞ്ഞാറമൂട് സ്വയം ക്വാറന്റീനില്‍

നടന്‍ സുരാജ് വെ‍ഞ്ഞാറമൂട് സ്വയം ക്വാറന്റീനില്‍.  ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെ‍ഞ്ഞാറമൂട്. ഷൂട്ടിംഗ് നടന്ന വേളയിൽ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും സമ്പർക്കം ഉള്ളത് കൊണ്ടും താൻ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുയാണെന്ന് സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. read also : നടന്‍ പ്രിഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായും ജനഗണമനയുടെ അണിയറ പ്രവർത്തകരുമായും സമ്പർ...

Read More »

നടന്‍ പ്രിഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു.

നടന്‍ പ്രിഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു.  ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും. നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്ന...

Read More »

കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്‌. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. അവാർഡുകൾ മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന മികച്ച ...

Read More »

നടി പാർവതി ‘അമ്മ’യിൽ നിന്നും രാജിവെച്ചു.

നടി പാർവതി തിരുവോത്ത് ‘അമ്മ’യിൽ നിന്നും രാജിവെച്ചു. ഇടവേള ബാബുവിന്റ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്. ഇടവേള ബാബു ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കണം എന്നും പാർവതി ആവശ്യപ്പെട്ടു. താരസംഘടന നിർമ്മിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ നടി ഭാവന അഭിനയിക്കുമോ എന്ന ചോദ്യത്തിന്  ഇടവേള ബാബു നൽകിയ മറുപടി വിവാദമായിരുന്നു. രാജിവെച്ചവരും മരിച്ചുപോയവരും ചിത്രത്തിലുണ്ടാകില്ലെന്ന പരാമർശമാണ് വിവാദമായത്. പാർവതിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌    2018 ൽ എന്റ...

Read More »

ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു

കൊച്ചി : ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു. സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു. ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്. സംഘട്ടനരംഗങ്ങളുടെ  ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടേറ്റതാണ് പരിക്കിന് കാരണമ...

Read More »

ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും

കൊച്ചി : ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്. വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും. 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ്യമായ മരുന്നുകള്‍ നല്‍കി. ടൊവിനോ അതുവരെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന്റെ അവസ്ഥയില്‍ എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ ലാപറോസ്‌കോപിക് ചെയ്യും. ന...

Read More »

നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം ; മെഡിക്കൽ ബുള്ളറ്റിന്‍ പുറത്ത്

എറണാകുളം : നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെയാണ് ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേല്‍ക്കുകയായിരുന്നു. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണം ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്...

Read More »

നടി തമന്നയ്ക്ക് കോവിഡ് ; താരം ആശുപത്രിയില്‍

ബംഗളൂരു : തെന്നിന്ത്യന്‍ സിനിമ നടി തമന്ന ഭാട്ടിയ കോവിഡ് സ്ഥിരികരിച്ചു . താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

Read More »

More News in cinema