എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇട റോഡുകളടച്ചും സ്ഥാപനങ്ങള്‍ അടപ്പിച്ചും നിയന്ത്രണം കടുപ്പിച്ചും പൊലീസ്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്...Read More »

കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച ഡ്രൈവർക്ക് സസ്പെൻഷൻ

അങ്കമാലി : കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച കെഎസ്ആർടിസി ഡ്രൈവർ വിവി ആന്റുവിന് സസ്പെൻഷൻ. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡിയാണ് ആന്റുവിനെ സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് വയോധികനെ ആന്റു വടികൊണ്ട് കൈയ്ക്ക് അടിച്ചത്. കൈ മുറിഞ്ഞു രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വയോധികനായ അതിഥി...Read More »

എറണാകുളം ജില്ലയില്‍ കർശന നിയന്ത്രണം ; പത്ത് പഞ്ചായത്തുകൾ പൂർണമായി അടച്ചിടും

എറണാകുളം : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കർശനന നിയന്ത്രണങ്ങൾ. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകൾ അടച്ചിടും. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളാണ് പൂർണമായി അടച്ചിടുന്നത്. ജില്ലയിൽ ഇന്ന് 4548 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ അവശ്യ സർവീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്ന് മുതൽ 7.30 ന് അടയ്ക്കണമെന്ന് കളക്ടർ എസ്...Read More »

സിനിമയിൽ അവസരം നൽകാമെന്ന്‍ പറഞ്ഞു തട്ടിപ്പ് ; ദമ്പതിമാർ അറസ്റ്റിൽ.

കൊച്ചി : സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച ചെയ്യുന്ന ദമ്പതിമാർ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർക്കായുള്ള തിരച്ചിലിലാണ് പോലീസ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ...Read More »

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ

തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാകുന്നു . തൃപ്പൂണിത്തുറയിൽ വിവിധയിടങ്ങളിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപിയുടെ പാർട്ടി ഓഫിസിന് മുന്നിൽ അടക്കമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഐഎമ്മിനെ സഹായിക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഇത്തരത്തിൽ ഒരു പോസ്റ്റർ ഇറക്കിയിട്ടില്ലെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. തൃപ്പൂണിത്തുറയിൽ മൂന്ന് മുന്നണികളും ശബരിമല വിഷയം വലിയ രീതിയിൽ തെരഞ്ഞെടുപ്പ...Read More »

ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എറണാകുളം : ട്വന്റി 20 ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫായിരിക്കും സ്ഥാനാർത്ഥി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നടൻ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്ത വേദിയിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം. ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. പെരുമ്പാവൂരിൽ ചിത്ര സുകുമാരനാകും സ്ഥാനാർത്ഥി. മൂവാറ്റുപുഴയിൽ സി.എൻ പ്രകാശാണ് മത്സരിക്കുന്നത്. ന്യൂസ് 18 ലെ മാധ്യമ പ്രവർത്തകനാണ് പ്രകാശ്. വ...Read More »

എളംകുളത്ത് വീണ്ടും വാഹനാപകടം ; യുവാവ് മരിച്ചു

എറണാകുളം : എറണാകുളം കടവന്ത്ര എളംകുളത്ത് ഇരുചക്ര വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ ഈ വളവില്‍ ഒന്‍പത് പേരാണ് മരിച്ചത്. കഴിഞ്ഞ മാസവും എളംകുളത്തെ വളവില്‍ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്.Read More »

ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു

കൊച്ചി: എറണാകുളം എളംകുളംത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.Read More »

എറണാകുളം വേങ്ങൂർ പഞ്ചായത്തം​ഗം തൂങ്ങി മരിച്ച നിലയിൽ.

എറണാകുളം വേങ്ങൂർ പഞ്ചായത്തം​ഗം തൂങ്ങി മരിച്ച നിലയിൽ. സജി പി(55)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്. പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജി മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്. ഇന്ന് നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് സജി അറിയിച്ചിരുന്നതായി സിപിഐഎം ലോക്കൽ സെക്രട്ടറി ജോർ‌ജ് ജോയ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത...Read More »

പാലാരിവട്ടം പാലം അഴിമതി ക്കേസ് ; വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കർശ്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.Read More »

More News in ernakulam