മാനസയുടെ കൊലപാതകം ; പ്രണയത്തിന്റെ പേരിലുള്ള തർക്കമെന്ന് പൊലീസ്

കോതമംഗലം : ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം പ്രണയത്തിന്റെ പേരിലുള്ള തർക്കമെന്ന് പൊലീസ്. തലശേരി സ്വദേശിയായ രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം ...Read More »

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് നടന്ന വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബെെക്ക് ഇടിച്ചുകയറിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. റമീസിന്റെ മ...Read More »

കെകെ രമയ്ക്ക് ലഭിച്ച ഭീഷണി കത്ത് ; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ.

കണ്ണൂർ : വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറയുന്നത്. ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്. നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ […]Read More »

കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് അപകടം; ഡ്രൈവർ മരിച്ചു

കണ്ണൂര്‍ :കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. കേരള കർണാടക ഫയർഫോഴ്സ് സയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.Read More »

സ്കൂൾ കോമ്പൗണ്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍: ഇരട്ടിയില്‍ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. പെയിന്‍റിംങ്ങ് തൊഴിലാളിയാണ് മരിച്ച അജേഷ്.Read More »

ആകാശ് തില്ലങ്കേരിക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി.

ആകാശ് തില്ലങ്കേരിക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കണ്ണൂരിലെ തില്ലങ്കേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. റെയ്ഡിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്‍കിയത്. ടിപി കേസ് പ്രതി കൊടി സുന...Read More »

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. എന്നാൽ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ...Read More »

കണ്ണൂരില്‍ സോപ്പ് കലർന്ന വെള്ളം കുടിച്ച് വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു

കണ്ണൂർ : സോപ്പ് കലർന്ന വെള്ളം കുടിച്ച് വൃദ്ധ സദനത്തിലെ അന്തേവാസി മരിച്ചു. കണ്ണൂർ ജില്ലയിലെ തോട്ടടയിൽ പ്രവർത്തിക്കുന്ന അവേര സ്നേഹവീടിലാണ് അപകടം. ഇവിടുത്തെ അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. 65 വയസായിരുന്നു. ഇതേ വെള്ളം കുടിച്ച് ഇവിടുത്തെ മറ്റ് നാല് അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾസലാം, റഫീഖ്, ഗബ്രിയേൽ, പ്രകാശൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.Read More »

കണ്ണൂരിൽ വാക്സിൻ മാറി നൽകി ; സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ

കണ്ണൂർ : കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സീൻ സ്വീകരിച്ച വ്യക്തിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഇനി മൂന്നാം ഡോസ് സ്വീകരിക്കണോ എന്നത് ശരീരത്തിലെ ആന്‍റിബോഡി പരിശോധിച്ചതിന് […]Read More »

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു

കണ്ണൂർ : കണ്ണൂർ ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കണ്ണൂർ മാനന്തേരി സ്വദേശികളാണ് ഇരുവരും. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More »

More News in kannur