keralam

ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കൊച്ചി : ബംഗളൂരു ലഹരിക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്ന് ഒന്‍പതു മണിയോടെ ഇഡി സോണല്‍ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. ബിനീഷിനെ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇഡിയുടെ പ്രധാനലക്ഷ്യം. ഇതിനായി എന്‍സിബിക്ക് ഇഡി ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി അനുവദിച്ചാല്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ഇരുവര...

Read More »

നടി ആക്രമിക്കപ്പെട്ട കേസ് ;കോടതി മാറ്റമാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം. വിസ്താരത്തിന്‍റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. പ്രോസിക്യൂഷനും സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹ...

Read More »

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: കസ്റ്റംസിനു നൽകിയ രഹസ്യമൊഴി യുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിനു നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. നേരത്തെ കീഴ്ക്കോടതി ഈ ആവശ്യം  തള്ളിയതിനെ തുടർന്നാണ്  സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങൾ പുറത്താകുന്നത് കേസന്വ...

Read More »

കോവിഡ് കെയർ സെൻ്ററിലേക്ക് അവശ്യസാധനങ്ങൾ നല്‍കി വ്യാപാരി-വ്യവസായി സമിതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ കോവിഡ് കെയർ സെൻ്ററിലേക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയുടെ അവശ്യസാധനങ്ങൾ വ്യാപാരി-വ്യവസായി സമിതി ജില്ലാ കമ്മിറ്റി നൽകി . രാജ്യസഭാ എം.പി.എളമരം കരീമിൻ്റെ സാന്നിധ്യത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.രാജേന്ദ്രൻ സാധനങ്ങൾ ഏറ്റുവാങ്ങി. സൂപ്രണ്ട് ഡോ.ശ്രീജയൻ ,ഡോ.സുനിൽ, ഡോ.വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ കുട്ടൻ എന്നിവർ സംബന്ധിച്ചു. സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ, ജില്ലാ സിക്രട്ടറി ടി. മരക്കാർ, സി.വി. ഇക്ബാൽ, കെ.എം. റഫീഖ്, എം.അനിൽകുമാർ, പി.പ്രദീപ് കുമാർ, നിസാർ അഹമ്മദ്,...

Read More »

വയനാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരികരിച്ച 93 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് (29.10.20) 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 857 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ അമ്പലവയല്‍ സ്വദേശികളായ 23 പേര്‍, മാനന്തവാടി […]

Read More »

സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥന്റെ ചെയ്തികളെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം :  സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുൻ  പ്രിൻസിപ്പൽ‌‍ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപറഞ്ഞു . ഉദ്യോ​ഗസ്ഥന്റെ ചെയ്തികളെ  സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു . മുഖ്യമന്ത്രിയുടെ വാക്കുകള്‍………….. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിര്‍ത്...

Read More »

കോഴിക്കോട് ജില്ലയില്‍ പുതുതായി 1114 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട്  പുതുതായി വന്ന 1114 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27223 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,32,364 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 286 പേര്‍ ഉള്‍പ്പെടെ 2779 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 6366 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,79,192 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5,76,094 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 5,30,519 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3098 പേരുടെ പരിശോധനാ ഫലം കൂടി ല...

Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്യ്തു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9686 ആയി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്....

Read More »

സംസ്ഥാനത്ത് ഇന്ന്‍ ( 29.10.2020 ) 8474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്‍ ( 29.10.2020 ) രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 […]

Read More »

കേരളത്തില്‍ ഇന്ന് ( 29/10/2020) 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കേരളത്തില്‍ ഇന്ന് ( 29/10/2020) 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ . 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, […]

Read More »

More News in keralam