കോഴിക്കോട് ജില്ലയില്‍ ഇന്ന് 2470 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2470 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2441 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ടുപേർ വിദേശത്തിന് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർക്കും ആരോഗ്യ പ്രവർത്തകരില്‍ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു . 15537 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 […]Read More »

കോഴിക്കോട് റെയിൽവേ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി. റെയിൽവേ പൊലീസും ബോംബ്‌ സ്ക്വാഡും റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശത്തും പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. ഇതേ വസ്തു സമീപത്തെ വീടിനു മുന്നിലും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫോറിന്‍സിക്‌ പരിശോധന നടക്കുകയാണ്.Read More »

സുഭിക്ഷയുടെ സർജിക്കൽ മാസ്ക് നിർമാണ യൂണിറ്റ് ഉദ്ഘാടനം നാളെ

കോഴിക്കോട് : പേരാമ്പ്ര സുഭിക്ഷയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ത്രീ ലെയർ സർജിക്കൽ മാസ്ക് നിർമാണ യൂണിറ്റ് ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിദിനം ഒരു ലക്ഷം സർജിക്കൽ മാസ്കുകൾ നിർമിക്കുന്ന യൂണിറ്റാണ് ചാലിക്കരയിലെ സുഭിക്ഷ ഹെഡ്‌ ഓഫീസിൽ പ്രവർത്തനമാരംഭിക്കുന്നത്. സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം നാളെ മന്ത്രി വീണ ജോർജ് നിർവ്വഹിക്കും സംസ്ഥാനത്തെ മാതൃക ദാരിദ്ര്യ ലഘൂകരണ […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2619 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2619 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2597 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേര്ക്കും ആരോഗ്യ പ്രവർത്തകരില്‍ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു . 18208 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1653 പേര്‍ കൂടി […]Read More »

കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപക ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് : വിരമിച്ച അധ്യാപക ദമ്പതിമാരെ വീടിന് സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍(72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്. ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞി മാത. മേപ്പയൂര്‍  പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലു ള്ള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗ...Read More »

കുറ്റ്യാടിയിൽ പരസ്യ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി.

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ നിയമസഭ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ വ്യാപക നടപടിയുമായി സി പി എം. പരസ്യ പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് നടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ കെ ഗിരീശൻ, പാലേരി ചന്ദ്രൻ, കെ പി ബാബുരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഊരത്ത് സ്കൂൾ ബ്രാഞ്ച് സെക്രട്ടറി കെ പി ഷിജിലിനെയും പുറത്താക്കി. വളയം, കുറ്റ്യാടി ലോക്കൽ കമ്മിറ...Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2400 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2400 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2367 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19782 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2091 പേര്‍ കൂടി രോഗമുക്തി നേടി. 12.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവ...Read More »

കോഴിക്കോട് ട്രെയിനില്‍ നിന്ന് 17.9 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് : കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 17.900 കിലോഗ്രാം കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പിടികൂടി. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടില്ല. ആരാണ് പാഴ്‌സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.Read More »

വടകരയില്‍ ആർ.എം.പി.ഐ. പ്രവർത്തകന്‍റെ വീട് ആക്രമിച്ചു ; സിപിഎം എന്ന് ആരോപണം

കോഴിക്കോട് : വടകര ഏറാമലയിൽ ആർ.എം.പി.ഐ. പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ആർ.എം.പി.ഐ. നേതാവിന്റെ വീട് അക്രമിച്ചു. ഏറാമല പഞ്ചായത്തംഗമായ ആർ.എം.പി.ഐ. നേതാവ് തോട്ടുങ്ങൽ പീടികയിലെ ജി. രതീഷിന്റെ വീടിനുനേരെയാണ് ആക്രമണം. ഇന്നലെ രാത്രി 11.30-ഓടെ ബൈക്കിലെത്തിയ രണ്ട്‌ പേർ വീട്ടിലേക്കു കയറി ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. മൂന്ന് ജനലുകൾ തകർന്നു. വീട്ടുകാർ പുറത്തെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആര്‍എംപിയുടെ ആരോപണം. കഴിഞ്...Read More »

ആ ഭാഗ്യശാലി തിരുവള്ളൂരിൽ തന്നെയുണ്ട് ; വിഷുബമ്പ‌ർ 10 കോടി കെട്ടിടനിർമ്മാണ തൊഴിലാളിക്ക്

വടകര : വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് തിരുവള്ളൂരിലെ കെട്ടിട നിർമ്മാണ തൊഴിലാളിക്ക്. തിരുവള‌ളൂർ സ്വദേശി ഷിജുവിനാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.ജൂലായ് 22ന് വടകരയിൽ ബീക്കെ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാളിത്രയായിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരുവള‌ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് നിക്ഷേപം സ്വീകരിക്കാനായി ബാങ്കുകളിൽ നിന്നും നാട്ടുകാരിൽ നിന്നും ...Read More »

More News in kozhikode