പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

പേരാവൂർ : നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു . ഡിസിസി ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജൂബി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, ഡിസിസി മെമ്പ...Read More »

കോവിഡ് പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ഐസൊലേഷൻ നിർബന്ധം:ആരോഗ്യവകുപ്പ്

കോഴിക്കോട്​: കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ നിര്‍ബന്ധമായി 10 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധിച്ച്‌ രോഗമുണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതു വരെ ലാബുകള്‍ കയറിയിറങ്ങുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു ഫീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്​. രോഗം പടര്‍ന്നുപിടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിയൊരുക്കും. ഒരുതവണ കോവിഡ് പോസിറ്റീവ് ആണെന്നു ഫലം ലഭിച്ചാല്‍ തൊട്ടടുത്...Read More »

വാക്സിൻ ലഭിച്ചപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടൽ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള നടപടിക്രമങ്ങൾഅവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ല ലോഗിനാണ് തകരാറിലായത്. ഇന്ന് ഉച്ചമുതലാണ് തകരാറുണ്ടായത്. ഇതോടെ വാക്സിനേഷൻ മുടങ്ങിയ അവസ്ഥയിലാണ്.രജിസ്ട്രേഷൻ, വാക്സിനേഷൻ എന്നിവ രേഖപ്പെടുത്തുന്ന പ്രവർത്തിയാണ് തടസപ്പെട്ടത്. തലസ്ഥാനത്ത് വാക്സിനേഷൻ ഇപ്പോൾ നടക്കുന്നത് പേപ്പറിൽ വിവരങ്ങൾ എഴുതിവച്ചാണ്. കോവിൻ പോർട്ടലിലെ തകരാർ ആരോഗ്യവകുപ്പ്...Read More »


ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി പി.വി. സിന്ധു സെമിഫൈനലില്‍

ടോക്യോ : ബാഡ്മിന്റൺ ക്വാർട്ടറിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് പി.വി. സിന്ധു ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പി.വി. സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ...Read More »

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കെ – സിസ്

തിരുവനന്തപുരം : വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ – സിസ് (Kerala – CentraI Inspection System) ഒരുങ്ങി. അതിൻ്റെ നടത്തിപ്പിനായി തയ്യാറാക്കിയ വെബ്പോർട്ടലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ആഗസ്റ്റ് ഒന്നു മുതൽ കെ-സിസ് പ്രവർത്തനം ആരംഭിക്കും. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ...Read More »

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം: എസ്.ഡി.പി.ഐ

കേളകം: വനാതിര്‍ത്ഥിയോട് ചേർന്നു കിടക്കുന്ന അടക്കാത്തോട് കരിയങ്കാപ്പ്- രാമച്ചി തുടങ്ങിയ  പ്രദേശങ്ങളിൽ ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയായി ഇടക്കിടെ ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ കൃഷിയിടവും വളർത്തു മൃഗങ്ങളെയും വന്യ ജീവികൾ നിരന്തരം ആക്രമിക്കുന്നത് തടയാൻ ഫലപ്രദമായ ഒരു മാർഗ്ഗവും വനം വകുപ്പും പ്രാദേശിക ഭരണകൂടവും സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ ജീവനും സ്വ...Read More »

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം, വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ  വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട്  ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.  വില്‍പനശാലകളിലെ തിരക്...Read More »

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം സുപ്രിംകോടതി വിധിക്കെതിരായിരുന്നു. അതിൽ പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിലെ അക്രമങ്ങൾ സഭയിൽ തന്നെ തീർത്ത സംഭവങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. കേരള നിയമസഭയിൽ തന്നെ അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പഞ്ചാബ് നിയമസഭയിലെ അക്രമങ്ങൾ കേസായിട്ടുണ്ട്. കോടതി പരാമർശത്തിന്റെ പേരിൽ കെ. കരുണാകരനു...Read More »

5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായാണ്  പാക്കേജ്. രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി.  ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ...Read More »

കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് എം എൽ എ കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് എം എൽ എ കെ കെ ശൈലജ. ശ്രദ്ധ ക്ഷണിക്കsലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിൽ. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും കെ കെ ശൈലജ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ഖാദി മേഖലയിലും കശുവണ്ടി, [̷...Read More »

More News in malayorashabdam