എടച്ചേരിൽ ഇന്നും 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നാദാപുരം : ഉറവിടം വ്യക്തമല്ലാത ഒരാളടക്കം എടച്ചേരി പഞ്ചായത്തിൽ ഇന്നും 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 2522 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി. 95 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2419 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9567 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4995 പേര്‍ ...Read More »

നാദാപുരത്ത് ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാദാപുരം : ഉറവിടം വ്യക്തമല്ലാത്ത ഒരാളടക്കം നാദാപുരം പഞ്ചായത്തിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായി. 56 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3741 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,413 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി […] ...Read More »

ഡോക്ടറെ കുറിപ്പടി തിരുത്തി പുറത്തിറങ്ങിയ ഒരു ‘വിരുദൻ’ നാദാപുരത്ത് പിടിയിൽ

നാദാപുരം : ലോക് ഡൗണിൽ ഡോക്ടറെ കാണാനെന്നുപറഞ്ഞ് പുറത്തിറങ്ങുന്ന യുവാക്കളുടെ എണ്ണം വർധിച്ചതായി പോലീസ്. ഇത്തരത്തിൽ പുറത്തിറങ്ങിയ യുവാവിൽനിന്ന്‌ മരുന്നുചീട്ട് വാങ്ങി പോലീസ് നേരിട്ട് ഡോക്ടറെത്തന്നെ വിളിച്ചു. ഡോക്ടറുടെ കുറിപ്പടിയിലെ തീയതി മാറ്റിയാണ് യുവാവ് പുറത്തിറങ്ങി കറങ്ങിനടക്കുന്നതെന്ന് പോലീസിന് ബോധ്യപ്പെട്ടു. യുവാവിന്റെ കുറിപ്പടിയിലെ തീയതിയിലുള്ള ദിവസം ഡോക്ടർ പരിശോധനയ്ക്കായി നാട്ടിലും ആശുപത്രിയിലുമുണ്ടായിരുന്നില്ല. ലോക് ഡൗണിന്റെ ആദ്യ ദിനമായതിനാൽ അല്പം ചില ഇളവുകൾ നൽകിയെങ്കിലും വരുംദിവസങ്ങളിൽ ഇത...Read More »


ആളനക്കമില്ല; അടച്ചു പൂട്ടി നാദാപുരവും

നാദാപുരം : കോവിഡ് മഹാമാരിയിൽനിന്ന് രക്ഷതേടി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിനോട് സഹകരിച്ച് നാദാപുരവും. ലോക്ഡൗണിലെ രണ്ടാം ദിനവും മേഖലയിലെ അങ്ങാടികൾ എങ്ങും വിജനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾമാത്രം പ്രവർത്തിച്ചതിനാൽ അത്യാവശ്യക്കാർ മാത്രമേ വീടുവിട്ട് പുറത്തിറങ്ങിയുള്ളൂ. കർശനനിയന്ത്രണം കാരണം ഉപഭോക്താക്കളുടെ കുറവ് മുൻകൂട്ടിക്കണ്ട് അവശ്യക്കടകൾതന്നെ പലതും ശനിയാഴ്ചയും ഞായറാഴ്ച്ചയും തുറന്നില്ല. ഹോട്ടലുകൾ അടക്കം അടഞ്ഞുകിടന്നു. ഇതുമൂലം, ലോഡ്ജുകളിലും കടമുറികളിലും മറ്റും താമസിക്കുന്നവർ ഏറെ വലഞ്ഞു....Read More »

ചാത്തോത്ത് നാരായണ കുറുപ്പ് നിര്യാതനായി

വളയം : ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കുറുവന്തേരി യു.പി സ്കൂൾ റിട്ട. പ്യൂണുമായ വണ്ണാർ കണ്ടിയിലെ ചാത്തോത്ത് നാരായണ കുറുപ്പ് (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മധുസൂദനൻ (റിട്ട. അധ്യാപകൻ) , ശ്രീനിവാസൻ , സുനിൽ (ഇൻവേർട്ടർ സെയിൽസ് വളയം ) മനോഹരൻ (ആർ പി എഫ് ) മരുമക്കൾ: ഷൈനി ,ഷീബ , രജില. The post ചാത്തോത്ത് നാരായണ കുറുപ്പ് നിര്യാതനായി first appeared on nadapuramnews.Read More »

കോവിഡ് പ്രതിരോധം; വാർഡ്‌ തല സമിതികൾക്ക്‌ മുഖ്യപങ്ക്‌

നാദാപുരം : കോവിഡ്‌ രോഗികളുടെ വീട്‌ സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തിയും ആംബുലൻസടക്കമുള്ള വാഹനം ഉറപ്പ്‌ വരുത്തിയും താഴെക്കിടയിൽനിന്ന്‌ രോഗപ്രതിരോധ പ്രവർത്തനം സജീവമാക്കാൻ നിർദേശം. തദ്ദേശ അധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ ആശയ വിനിമയത്തിലാണ്‌ നിർദേശമുയർന്നത്‌. വാർഡ്‌ തലത്തിൽ പ്രതിരോധം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലൻസിന്റെയും പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെയും പട്ടിക തയ്യാറാക്കണം. പഞ്ചായത്തിൽ അഞ്ച് വാഹനവും നഗരസഭയിൽ പത്ത് വാഹനവും വ...Read More »

തൂണേരിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും നാദാപുരത്ത് 13 പേര്‍ക്കും കൊവിഡ്

നാദാപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായി നാദാപുരം മേഖല. എടച്ചേരിയില്‍ സമ്പര്‍ക്കം വഴി 14 പേര്‍ക്കും, നാദാപുരത്ത്  13 പേര്‍ക്കും, പുറമേരിയില്‍ 24 പേര്‍ക്കും, വളയംത്ത് 21 പേര്‍ക്കും, വാണിമേലില്‍ 14 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 3981 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറു പേര്‍ക്കും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി ...Read More »

നീലഗിരി കോളേജും ചന്ദ്രിക ദിനപത്രവും ചേർന്നൊരുക്കുന്ന വിർച്വൽ സമ്മിറ്റ്‌ മേയ് 15ന്

നാദാപുരം : നീലഗിരി കോളേജും ചന്ദ്രിക ദിനപത്രവും ചേർന്നൊരുക്കുന്ന വിർച്വൽ സമ്മിറ്റ്‌ മേയ് 15ന്. കോവിഡാനന്തര കാലത്തെ ഉപരിപഠനം…സാധ്യതകൾ … വെല്ലുവിളികൾ … എന്നീ വിഷയത്തില്‍ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയ നിവാരണത്തിന് ഇത് ഒരു വേദി ആകുന്നു. മേയ് 15ന് രാവിലെ 11 മുതല്‍ 12.30 വരെ ZOOM വഴി  ആണ് വിർച്വൽ സമ്മിറ്റ്‌. ZOOM ൽ ലൈവ്‌ ആയി പങ്കെടുക്കാൻ താഴെ നൽകപ്പെട്ട ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക : https://us02web.zoom.us/meeting/register/tZMtdOmhrj8qG9HOZ0LygMkaUiRA...Read More »

നാദാപുരത്ത് 39 പേർക്കും എടച്ചേരിയിൽ 30 പേർക്കും ഇന്ന് കോവിഡ്

നാദാപുരം : നാദാപുരം പഞ്ചായത്തിൽ 39 പേർക്കും എടച്ചേരി പഞ്ചായത്തിൽ 30 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നാദാപുരത്ത് 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 14 പേരുടെ ഉറവിടം വ്യക്തമല്ല. എടച്ചേരിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവിടെ അഞ്ച് പേരുടെ രോഗഉറവിടം വ്യക്തമല്ല. രോഗനിയന്ത്രണം നിയന്ത്രണം കൈവിടുന്നുവോയെന്ന ആശങ്ക . ചെക്യാട് പഞ്ചായത്തിൽ ഇന്ന് മാത്രം 66 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് ( 07/05/2021) 4200 […] The post നാദാപുരത്ത് 39 പ...Read More »

നിയന്ത്രണം കൈവിടുന്നുവോ ? ചെക്യാട് 66 പേർക്ക് കോവിഡ്

നാദാപുരം : രോഗനിയന്ത്രണം കൈവിടുന്നുവോയെന്ന ആശങ്ക. ചെക്യാട് പഞ്ചായത്തിൽ ഇന്ന് മാത്രം 66 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് ( 07/05/2021) 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ എട്ട് പേർക്കും പോസിറ്റീവായി. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4076 പേർക്കാണ് പോസിറ്റീവായത്. […] The post നിയന്ത്രണം കൈവിടുന്നുവോ ...Read More »

More News in nadapuram