national

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി. 563 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണ നിരക്ക്. ഇന്നലെ 57386 പേർ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേർ ഇത് വരെ […]

Read More »

രാഷ്ട്രീയ കോളിളക്കത്തിനിടെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് യോഗം ചേരുന്നത്. പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാര്‍ശയിൽ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു. കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷിന്‍റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിന് പ്രസക്തിയേറ...

Read More »

കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരില്‍ മൂന്ന്  ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.  വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

Read More »

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റില്‍ ; നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റില്‍. ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ്  അറസ്റ്റ് ചെയ്യ്തത്. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹത്തിൽ അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി. അന്വേഷണ സംഘത്തിന്റെ വാദം കേട്ട കോടതി ബിനീഷിനെ നാല് ദിവസത്തേക്ക് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റി...

Read More »

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍

ബെംഗളുരു : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ച...

Read More »

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ചെന്നൈ : ചെന്നൈയില്‍ കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. വരും മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് ഇന്നലെ മുതല്‍ ചെന്നൈയില്‍ കനത്ത മഴ അനുഭവപ്പെടാന്‍ കാരണം. നുംഗംബക്കം, മീനമ്പക്കം മേഖലകളിലായി 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്. മൈലാപ്പൂര്‍, എഗ്മൂര്‍,തിരുവാന്‍മിയൂര്‍ […]

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എണ്‍പത് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എണ്‍പത് ലക്ഷം കടന്നു. 80,40,203 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. മരണസംഖ്യ വീണ്ടും 500 കടന്നു. 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകളും 517 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് 1,20,527 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 24 മണിക്കൂറിനിടെ 56,480 പേരാണ് രോഗമുക്തി നേടിയത്. 73,15,989 പേർ ഇരുവരെ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് […]

Read More »

രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ പുറത്തിറക്കി. അതേ സമയം, വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. രാജ്യത്ത് അൺലോക്ക് 5 അടുത്തമാസം 30 വരെ നീട്ടി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടിയുള്ള […]

Read More »

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

ന്യൂഡല്‍ഹി : പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മലങ്കര സഭയിലെ രണ്ട് വി...

Read More »

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം എണ്‍പതു ലക്ഷത്തിലേക്ക്..

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം എണ്‍പതു ലക്ഷത്തിലേക്ക്.  24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. 508 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. 1,20,010 ആണ് നിലവിൽ രാജ്യത്തെ കൊവിഡ് മരണ സംഖ്യ. 1.50 ശതമാനമാണ് മരണ നിരക്ക്. രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുകയാണ്. 58439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ […]

Read More »

More News in national