---
title: "സംസ്ഥാനപാത നവീകരണം; കുറ്റ്യാടി-കടേക്കച്ചാൽ സംസ്ഥാനപാത നവീകരണത്തിനായി 25 ലക്ഷംരൂപ അനുവദിച്ചു "
english_title: " State highway upgrading; 25 lakhs has been sanctioned for Kuttyadi-Kadekachal state highway upgrade"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100005/state-highway-upgrading-25-lakhs-has-been-sanctioned-for-kuttyadi-kadekachal-state-highway-upgrade"
published_at: "2023-02-27T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc6d163506e_road.jpg"
keywords: []
---

# സംസ്ഥാനപാത നവീകരണം; കുറ്റ്യാടി-കടേക്കച്ചാൽ സംസ്ഥാനപാത നവീകരണത്തിനായി 25 ലക്ഷംരൂപ അനുവദിച്ചു 

> **Lead Summary:** **കുറ്റ്യാടി**: പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാതയിലെ കുറ്റ്യാടി കടേക്കച്ചാൽ ഭാഗം നവീകരിക്കാൻ 25 ലക്ഷംരൂപ അനുവദിച്ചു.

## Article Content

**കുറ്റ്യാടി**: പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാതയിലെ കുറ്റ്യാടി കടേക്കച്ചാൽ ഭാഗം നവീകരിക്കാൻ 25 ലക്ഷംരൂപ അനുവദിച്ചു.

റോഡിന്റ തകർച്ചയ്ക്ക് ശാശ്വത പരിഹാരമായി ഈ ഭാഗം ഇന്റർലോക്ക് ചെയ്യാനും പാർശ്വഭാഗങ്ങളിലെ അഴുക്കുചാൽ നവീകരിക്കാനുമാണ് പൊതുമരാമത്ത് ഫണ്ട് അനുവദിച്ചത്.

കടേക്കച്ചാൽ ഭാഗത്ത് റോഡ് തകരുന്നത് പതിവായിരുന്നു.വെള്ളക്കെട്ടും റോഡിലെ കുഴികളും അപകടങ്ങൾക്കും ഗതാഗത സ്തംഭനത്തിനും കാരണമായി.

കെ പി കുഞ്ഞമ്മദ്‌കുട്ടി എം എൽ എയുടെ ശ്രമഫലമാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്.

ടെൻഡർ നടപടി പൂർത്തിയായ സാഹചര്യത്തിൽ പ്രവൃത്തി കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100005/state-highway-upgrading-25-lakhs-has-been-sanctioned-for-kuttyadi-kadekachal-state-highway-upgrade)