---
title: "സംസ്ഥാന യൂത്ത് വോളിബാൾ; പത്തനംതിട്ടയും ഏറണാകുളവും ചാമ്പ്യന്മാർ "
english_title: "State Youth Volleyball; Pathanamthitta and Ernakulam champions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100104/state-youth-volleyball-pathanamthitta-and-ernakulam-champions"
published_at: "2023-02-27T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcce4eb028c_Untitled-volibpole.jpg"
keywords: []
---

# സംസ്ഥാന യൂത്ത് വോളിബാൾ; പത്തനംതിട്ടയും ഏറണാകുളവും ചാമ്പ്യന്മാർ 

> **Lead Summary:** **കുറ്റ്യാടി** :സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വനിതാ വിഭാഗത്തിൽ പത്തനംതിട്ടയും പുരുഷവിഭാഗത്തിൽ ഏറണാകുളവും വിജയികളായി.നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പത്തനംതിട്ട കോഴിക്കോടിനെ പരാജയപ്പെടുത്തി.

## Article Content

**കുറ്റ്യാടി** :സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വനിതാ വിഭാഗത്തിൽ പത്തനംതിട്ടയും പുരുഷവിഭാഗത്തിൽ ഏറണാകുളവും വിജയികളായി.നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പത്തനംതിട്ട കോഴിക്കോടിനെ പരാജയപ്പെടുത്തി.

പുരുഷവിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റിന് ഏറണാകുളം കോട്ടയത്തെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കോട്ടയം ജില്ലാ ടീമിലെ മുഹമ്മദ്നിയാൽ ബെസ്റ്റ് പോമിസിംങ്ങ് പ്ലയറായി തെരെഞ്ഞെടുത്തു.

സംസ്ഥാന  വോളിബാൾ ടെക്നിക്കൽകമ്മിറ്റിയും ജില്ലാ ടെക്നിക്കൽ കമ്മറ്റിയുടെയും നേതൃത്വത്തിൽ കുന്നുമ്മൽ കേന്ദ്രീകരിച്ച് നിർദ്ധനരായവർക്ക് സഹായം നൽകി വരുന്ന കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചരിറ്റബിൾ ട്രസ്റ്റിൻ്റെ ധനശേഖരണാർത്ഥം 21മുതൽ 26 വരെ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ്.

ആവേശം വിതറിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ 12 ജില്ലാ ടീമും വനിതാ വിഭാഗത്തിൽ 11 ജില്ലാ ടീം മും മാറ്റുരച്ചു .സമാപന സമ്മേളനത്തിൽ സംഘാടക സമിതി ട്രസ്റ്റ് ചെയർപേഴ്സണുമായ കെ കെ ലതിക അധ്യക്ഷയായി.

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഷറഫലി,  കെ കെ ലതിക, കെ കെ സുരേഷ് എന്നിവർ വിവിധ വിഭാഗങ്ങളിലായി ട്രോഫികൾ വിതരണം ചെയ്തു. ഫിഫ വേൾഡ് കപ്പ് ഓർഗനൈസ്സിംങ്ങ് കമ്മറ്റി അംഗം പി എ നൗഷാദ് ജില്ലാ ടെക്നിക്കൽ കമ്മറ്റി കൺവീനർ ഉസ്മാൻ ഹാജി ,എന്നിവർ സംസാരിച്ചു.

കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു. Photo (1) സംസ്ഥാന യൂത്ത് വോളി ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗത്തിൽവിജയികളായ ഏറണാകുളം ജില്ലാ ടീം. (2) സംസ്ഥാന യൂത്ത് വോളി ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ ചാമ്പ്യൻമാരായ പത്തനംതിട്ട ജില്ലാ ടീം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100104/state-youth-volleyball-pathanamthitta-and-ernakulam-champions)