---
title: "കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ സൗഹൃദമാകും "
english_title: "Kunummal Block Panchayat will be gender friendly"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100241/kunummal-block-panchayat-will-be-gender-friendly"
published_at: "2023-02-28T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdaa508fe07_genter.jpg"
keywords: []
---

# കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ സൗഹൃദമാകും 

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ എഴുപഞ്ചായത്തുകളും ജെൻഡർ സൗഹൃദപഞ്ചായത്തക്കും.

## Article Content

**കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ എഴുപഞ്ചായത്തുകളും ജെൻഡർ സൗഹൃദപഞ്ചായത്തക്കും.

ഇതിന്റെ ഭാഗമായി ബ്ലോക്ക് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും കൗമാര പ്രായക്കാർക്കും യുവാക്കൾക്കും കൗൺസിലിങ് നടത്താനും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്‌സ് സെന്റർ ആരംഭിച്ചു.

വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്‌ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജെ ജോർജ്, കെ സജിത്ത്, ബ്ലോക്ക് അംഗങ്ങളായ എൻ കെ ലീല, എം പി കുഞ്ഞിരാമൻ, കെ കൈരളി,ലീബ സുനിൽ, ബി ഡി ഒ കെ രാജീവൻ, എം എസ് ദീപ, അതുല്യ അരുവിന്ദ്,എന്നിവർ സംസാരിച്ചു.

മഹാത്മാ പുരസ്‌കാരം ലഭിച്ച മരുതോങ്കര, കായക്കൊടി, പഞ്ചായത്തുകളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100241/kunummal-block-panchayat-will-be-gender-friendly)