---
title: "പത്ര ഏജന്റുമാരെയും സർക്കാർ പരിഗണിക്കണം; എൻ.പി.എ.എ "
english_title: "Government should also consider press agents; N.P.A.A"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100421/government-should-also-consider-press-agents-npaa"
published_at: "2023-02-28T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe32c781aa0_kuttiady.jpg"
keywords: []
---

# പത്ര ഏജന്റുമാരെയും സർക്കാർ പരിഗണിക്കണം; എൻ.പി.എ.എ 

> **Lead Summary:** **കുറ്റ്യാടി**: പത്രവിതരണ മേഖല അനുദിനം പ്രതിസന്ധി നേരിടുകയാണന്നും, നാളിതുവരെ സർക്കാരിന്റെ യാതൊരു പരിഗണനയും ഈ വിഭാഗത്തിന് ലഭ്യമായില്ലന്നും, സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**: പത്രവിതരണ മേഖല അനുദിനം പ്രതിസന്ധി നേരിടുകയാണന്നും, നാളിതുവരെ സർക്കാരിന്റെ യാതൊരു പരിഗണനയും ഈ വിഭാഗത്തിന് ലഭ്യമായില്ലന്നും, സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഏജന്റുമാർക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന കഴിഞ്ഞ ബഡ്ജറ്റിൽ പത്ര ഏജൻറുമാർക്ക് പ്രഖ്യാപിച്ച പലിശരഹിത ഇലക്ട്രിക്ക് സ്കൂട്ടർ പദ്ധതി ഉടൻ നടപ്പിൽ വരുത്തണമെന്നും, ക്ഷേമനിധി ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

**

സമ്മേളനം എൻ.പി.എ.എ സംസ്ഥാന പ്രസിഡന്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര് മുഖ്യ പ്രഭാക്ഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ വി അബ്ദുൾ കരിം സ്വാഗതവും ജില്ലാ പ്രസിഡന്റ് അജീഷ് വി.പി അദ്ധ്യക്ഷതയും വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ റിപ്പോർട്ടും സ്വാഗതസംഘം കൺവീനർ മാണി അരങ്ങത്ത് നന്ദിയും രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ 11 ഏരിയ കമ്മറ്റികളിൽ നിന്നായി 180 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഓരോ ഏരിയയിലെയും സീനിയർ ഏജന്റുമാരെ സമ്മേളനത്തിൽ ആദരിച്ചു.

കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ, മറ്റ് ഉന്നത വിജയങ്ങൾ നേടിയ ഏജന്റുമാരുടെ മക്കളെയും,വനിതാ ഏജന്റുമാരെയും സമ്മേളനത്തിൽ അനുമോദിച്ചു.

സമ്മേളനത്തിന് മുന്നോടിയായി കുറ്റ്യാടി ടൗണിൽ പ്രകടനം നടത്തി. മാണി അരങ്ങത്ത്, ഹരിദാസൻ കെ.പി, അശോകൻ വി, ബാലൻ സി.കെ, സുരേന്ദ്രൻ, കൃഷ്ണൻ പി.കെ, നാണു ടി.വി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഭാരവാഹികൾ** പ്രസിഡന്റ്,അജീഷ് .വി .പി,സെക്രട്ടറി,കെ.ടി.കെ ഭാസ്കരൻ,ഖജാൻജി,ഫിറോസ്ഖാൻ,വൈസ് പ്രസിഡന്റുമാർ,ശശി കാപ്പാട്,മാണി അരങ്ങത്ത്,ബീന വി,ജോയിന്റ് സെക്രട്ടറിമാർ,ദിനേശ്കുമാർ,അബ്ദുൾ ബഷീർ,രാധ സി.കെ,ക്ഷേമകാര്യസമിതി കോഡിനേറ്റർ ഉമ്മർഫാറൂഖ് കിനാശ്ശേരി പി.ആർ , സർവ്വദമനൻ കുന്ദമംഗലം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100421/government-should-also-consider-press-agents-npaa)