---
title: "നിഴലായ് ഓർമകൾ; വട്ടോളിയിൽ നാല്പത്തഞ്ചുവർഷംമുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികളും അധ്യാപകരും സംഗമിച്ചു "
english_title: "Shadow Memories; Students and teachers who studied in Vatoli forty-five years ago met"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100473/shadow-memories-students-and-teachers-who-studied-in-vatoli-forty-five-years-ago-met"
published_at: "2023-03-01T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fedeecaa531_vattoli.jpg"
keywords: []
---

# നിഴലായ് ഓർമകൾ; വട്ടോളിയിൽ നാല്പത്തഞ്ചുവർഷംമുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികളും അധ്യാപകരും സംഗമിച്ചു 

> **Lead Summary:** **വട്ടോളി:** ഓർമ്മത്തണലിൽ പ്രായം മറന്നു. പഴയ വിദ്യാർത്ഥികളായി അവർ.

## Article Content

**വട്ടോളി:** ഓർമ്മത്തണലിൽ പ്രായം മറന്നു. പഴയ വിദ്യാർത്ഥികളായി അവർ.

വട്ടോളി നാഷണൽ ഹൈസ്കൂളിൽ നാല്പത്തഞ്ചുവർഷംമുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികളും അധ്യാപകരും ‘നിഴലായ് ഓർമകൾ’ എന്നപേരിൽ പൂർവ വിദ്യാർഥിസംഗമം സംഘടിപ്പിച്ചു.

മുൻ പ്രധാനാധ്യാപകൻ ടി. ഗോവിന്ദൻ സംഗമം ഉദ്ഘാടനംചെയ്തു.

എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി അധ്യക്ഷനായി.

വി.പി. കുഞ്ഞികൃഷ്ണൻ, ടി. മമ്മൂട്ടി, പി.പി. രാഘവൻ, ഇ. രാഘവൻ എന്നീ മുൻകാല അധ്യാപകർക്ക് പൂർവ വിദ്യാർഥികൾ ഛായാചിത്രങ്ങൾ സമ്മാനിച്ചു.

പി. സുന്ദരേശൻ നമ്പീശൻ, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100473/shadow-memories-students-and-teachers-who-studied-in-vatoli-forty-five-years-ago-met)