---
title: "പി.രാജൻ രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "P. Rajan observed Martyrs Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100879/p-rajan-observed-martyrs-day"
published_at: "2023-03-02T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400a5e541909_kunjikkannan.jpg"
keywords: []
---

# പി.രാജൻ രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **കക്കയം: **1975 അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഓർമ്മ പി രാജന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ആർഎസ്എസി ൻ്റെ നേതൃത്വത്തിലുള്ള നവ ഹിന്ദുത്വം അതിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്.

## Article Content

**കക്കയം: **1975 അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഓർമ്മ പി രാജന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ആർഎസ്എസി ൻ്റെ നേതൃത്വത്തിലുള്ള നവ ഹിന്ദുത്വം അതിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്.

ഇതിനെതിരായി അതിശക്തമായ ചെറുത്തുനില്പുകൾ ഉണ്ടാക്കിയെടുക്കുകയാണ് നാം ചെയ്യേണ്ടതെന്ന് സി.പി ഐ എം.എൽ റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥാ രക്തസാക്ഷി പി രാജൻ്റ രക്തസാക്ഷി ദിനമായ മാർച്ച് രണ്ടിന് കക്കയത്ത് രാജൻ പ്രതിമയിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി സർക്കാർ നടപ്പാക്കുന്ന ജന വിരുദ്ധ നയങ്ങളെ ചെറുക്കാനും കോർപ്പറേറ്റ് ഫാസിസത്തെ കെട്ടുകെട്ടിക്കാനും മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ജില്ലാ സെക്രട്ടറി അഖിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.എ ബാലകൃഷ്ണൻ, എൻ എം പ്രദീപൻ സംസാരിച്ചു. ശ്രീജിത്ത് ഒഞ്ചിയം, ഇ സി വിജയൻ ,ത്രിവിക്രമൻ ,കെ .പി സുനിൽ കുമാർ എടോനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100879/p-rajan-observed-martyrs-day)