---
title: "സംഗീത നൃത്താവിഷ്കാരം കാളിയരങ്ങ് 23 "
english_title: "Sangeet Nritasharam Kaliyarang 23"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101017/sangeet-nritasharam-kaliyarang-23"
published_at: "2023-03-03T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a47cd5825_KALIYANG.jpg"
keywords: []
---

# സംഗീത നൃത്താവിഷ്കാരം കാളിയരങ്ങ് 23 

> **Lead Summary:** **വട്ടോളി**: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ യു പി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നൃത്താവിഷ്കാരം കാളിയരങ്ങ് 23 ശ്രദ്ധേയമായി.

## Article Content

**വട്ടോളി**: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ യു പി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നൃത്താവിഷ്കാരം കാളിയരങ്ങ് 23 ശ്രദ്ധേയമായി.

സംസ്ഥാന തല മത്സര വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് കാളിയരങ്ങ് അവതരിപ്പിച്ചത്. അനുമോദന സദസിൽ കവിയും പ്രഭാഷകനുമായ ശ്രീനി എടച്ചേരി, ഫിഫ ലോകകപ്പ് ഓർഗനൈസർ പി എ നൗഷാദ്, സംഗീത അധ്യാപകൻ ആർ ശരത്ത്, ഗായകൻ ഇസ്മായിൽ നാദാപുരം,എന്നിവർ അതിഥികളായി.

പ്രിൻസിപ്പൽ എ മനോജ്, എച്ച്എം കെ.പ്രഭാനന്ദിനി,സ്റ്റാഫ് സെക്രട്ടറി പി പി അനുപ് കുമാർ, പി ടി എ പ്രസിഡന്റ് കെ പ്രമോദ്, കെ പി രജീഷ് കുമാർ, കഥാകൃത്ത് നാസർ കക്കട്ടിൽ, ആനന്ദൻ കുനിയിൽ, എന്നിവർ പ്രസംഗിച്ചു.

വി വിജയലക്ഷ്മി,പി കെ സലാം,ടി വി രാഹുൽ, ബി കാവ്യ, വി ഹാരീസ്, ശ്വേത , അനുശ്രീ,അഭിരാം,സൗരഭ്യ, അശ്വിൻ,നിധിൻ മുരളി, അർജുൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101017/sangeet-nritasharam-kaliyarang-23)