---
title: "98 ന്റെ നിറവിൽ വട്ടോളി ഗവ: യു പി സ്കൂൾ "
english_title: "At the age of 98, Vatoli Govt.: UP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101024/at-the-age-of-98-vatoli-govt-up-school"
published_at: "2023-03-03T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401939231bac_VATTOLII.jpg"
keywords: []
---

# 98 ന്റെ നിറവിൽ വട്ടോളി ഗവ: യു പി സ്കൂൾ 

> **Lead Summary:** **വട്ടോളി**: ആയിരക്കണക്കിനു കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന വട്ടോളി ഗവ. യു പി സ്കൂൾ വാർഷികാഘോഷം.

## Article Content

**വട്ടോളി**: ആയിരക്കണക്കിനു കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന വട്ടോളി ഗവ. യു പി സ്കൂൾ വാർഷികാഘോഷം.

ഭൗതിക, അക്കാദമിക്, കലാ, കായിക മേഖലയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഈ വിദ്യാലയം 98-മത് വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റിൻ ആയി ഉയർന്ന വൈശാഗ് പേരാമ്പ്രയാണ് മുഖ്യാതിഥി.

എൽ എസ് എസ്, യു എസ് എസ് പ്രതിഭകൾക്ക് കുന്നുമ്മൽ എ ഇ ഒ ടി ബിന്ദു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

സ്കൂൾ വിദ്യാർഥികൾ ഒരുക്കുന്ന സ്വർഗ്ഗധ്വനി കലാവിരുന്ന് അരങ്ങേറും.

രണ്ട് ദിവസങ്ങളിയായി നടക്കുന്ന വാർഷികാഘോഷം ശനിയാഴ്ച്ച അവസാനിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101024/at-the-age-of-98-vatoli-govt-up-school)