---
title: "ഐഡിയൽ കോളേജ് മീഡിയ ക്ലബ് പ്രവർത്തനം ആരംഭിച്ചു"
english_title: "Ideal College Media Club started functioning"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101272/ideal-college-media-club-started-functioning"
published_at: "2023-03-04T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403236275601_ideal.jpg"
keywords: []
---

# ഐഡിയൽ കോളേജ് മീഡിയ ക്ലബ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **പാലേരി**: കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മാസ്സ്കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മീഡിയ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.

## Article Content

**പാലേരി**: കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മാസ്സ്കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മീഡിയ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.

പ്രമുഖ റേഡിയോ ജോക്കിയും റേഡിയോ മാംഗോ ആർ ജെ യും കൂടിയായ ജൈസൽ മീഡിയ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പി ഡി അമൃത അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഡോ: പി.എം.ജവഹർലാൽ, വൈസ് പ്രിൻസിപ്പാൾ നസീം, അസോസിയേഷൻ സെക്രട്ടറി നാജിഹ്, നസീഫ് അലി, എൻ.ആർ.സബീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101272/ideal-college-media-club-started-functioning)