---
title: "വടയം സൗത്ത് എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Sahavasa Camp was organized at Vadayam South LP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101321/sahavasa-camp-was-organized-at-vadayam-south-lp-school"
published_at: "2023-03-04T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403438672814_kuttiady.jpg"
keywords: []
---

# വടയം സൗത്ത് എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വടയം **: വടയം സൗത്ത് എൽ പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി വേനൽ കൂടാരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടയം **: വടയം സൗത്ത് എൽ പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി വേനൽ കൂടാരം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് വാർഡ് മെമ്പർ ജുഗുനു തെക്കയിൽ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗുണിത പഠനപരിപോഷിത പദ്ധതിയായ 'ഇല (എൻഹാസിങ് ലേണിംഗ് ആംബിയൻസ് ) പരിപാടിയുടെ വിശദീകരണവും ഉദ്ഘാടനവും കുന്നുമ്മൽ ബി ആർ സി യിലെ ബി പി സി സുനിൽ മാസ്റ്റർ നിർവഹിച്ചു.

പി ടി എ പ്രസിഡണ്ട് കെ രജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ തങ്കമണി ടീച്ചർ സ്കൂൾ മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ സുജാത, പിടിഎ വൈസ് പ്രസിഡന്റ് ഷിജീഷ് , എസ് എസ് ജി അംഗം കുമാരൻ സി കെ, മദർ പി ടി എ പ്രസിഡണ്ട് ഫാത്തിമ കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്കൂളിലെ അധ്യാപകൻ അഭിരാജ് മാസ്റ്റർ പരിപാടിക്ക് നന്ദി ആശംസിച്ചു.

തുടർന്ന് റിജു ആവള അവതരിപ്പിച്ച നാടൻ പാട്ടും, സ്വാദിക ബൈജു എന്നിവർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഹൃസ്വ നാടകവും, എൻ കെ എസ് കുറ്റ്യാടി അവതരിപ്പിച്ച മാജിക് ഷോയും മറ്റ് കലാപരിപാടികളും അരങ്ങേറി.

ക്യാമ്പ് ഇന്ന് വൈകീട്ട് നാല് മണിക്ക് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101321/sahavasa-camp-was-organized-at-vadayam-south-lp-school)