---
title: "മധ്യവയസ്‌കന്റെ മൂക്കില്‍നിന്ന് പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള രണ്ട് അട്ടകള്‍"
english_title: "Two leeches about an inch and a half long were removed from the nose of the middle-aged man"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101378/two-leeches-about-an-inch-and-a-half-long-were-removed-from-the-nose-of-the-middle-aged-man"
published_at: "2023-03-04T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64037a31648dd_agtta.jpg"
keywords: []
---

# മധ്യവയസ്‌കന്റെ മൂക്കില്‍നിന്ന് പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള രണ്ട് അട്ടകള്‍

> **Lead Summary:** **കുറ്റ്യാടി**: മധ്യവയസ്‌കന്റെ മൂക്കില്‍നിന്ന് പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള രണ്ട് അട്ടകള്‍.

## Article Content

**കുറ്റ്യാടി**: മധ്യവയസ്‌കന്റെ മൂക്കില്‍നിന്ന് പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള രണ്ട് അട്ടകള്‍.

കുറ്റ്യാടി ഷേഡ് ഹോസ്പിറ്റലിലെ ഡോക്റ്റര്‍ പി.എം ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയുടെ മൂക്കില്‍നിന്ന് അട്ടകള്‍ പുറത്തെടുത്തത്.

മൂന്നാഴ്ചയായി മൂക്കില്‍നിന്ന് രക്തംപൊടിയുകയും മൂക്കടപ്പ് അനുഭവപ്പെടുകയും ചെയ്തിരുന്നതായി ഡോക്റ്ററെ സമീപിച്ചയാള്‍ പറഞ്ഞു.

ചില ഡോക്റ്റര്‍മാരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവില്‍ ശനിയാഴ്ച രാവിലെ കുറ്റ്യാടി ഷെയ്ഡ് ആശുപത്രിയില്‍ എത്തുകയായിരുന്നു.

അസാധാരണമായി ഒന്നും ഉണ്ടായില്ലെന്നും മൂന്നാഴ്ച മുമ്പ് മലയിലെ വെള്ളത്തില്‍ മുഖം കഴുകിയിരുന്നുവെന്നും ഡോക്റ്ററെ അറിയിച്ചു.

മൂക്ക് പരിശോധിച്ച ഡോ. ആഷിഫിന് ലക്ഷണങ്ങള്‍ കേട്ടപ്പോള്‍ അകത്ത് എന്തെങ്കിലും ജീവിയുണ്ടോ എന്ന സംശയമായി.

പരിശോധനകള്‍ക്കൊടുവില്‍ അനക്കം കണ്ടതിനെ തുടര്‍ന്ന് ഉപകരണംകൊണ്ട് വാല് പിടിച്ച് പുറത്തിടുകയായിരുന്നു. ഇതോടെയാണ് മൂക്കിലിരുന്നത് അട്ടയാണ് എന്ന് മനസിലായത്.

രണ്ടാമത്തെ മൂക്കിനും ബുദ്ധിമുട്ടുള്ളതായി മധ്യവയസ്‌കന്‍ പറഞ്ഞു. അതോടെ ഈ മൂക്കില്‍ ഉപ്പുവെള്ളമൊഴിച്ച് അട്ടയെ പുറത്തിറക്കി.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മധ്യവയസ്‌ക്കന്‍ ഷെയ്ഡ് ആശുപത്രിയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101378/two-leeches-about-an-inch-and-a-half-long-were-removed-from-the-nose-of-the-middle-aged-man)