---
title: "കുട്ടി ബിരുദ ദാനം; മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഐഡിയല്‍ ഹെവന്‍സിലെ വിദ്യാര്‍ഥികള്‍"
english_title: " Child Graduation Gift; Students of Ideal Havens have completed three years of pre-school education"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101735/child-graduation-gift-students-of-ideal-havens-have-completed-three-years-of-pre-school-education"
published_at: "2023-03-07T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406d08fb9d71_ideal.jpg"
keywords: []
---

# കുട്ടി ബിരുദ ദാനം; മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഐഡിയല്‍ ഹെവന്‍സിലെ വിദ്യാര്‍ഥികള്‍

> **Lead Summary:** **കുറ്റ്യാടി **: മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഐഡിയല്‍ ഹെവന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ കുട്ടി ബിരുദദാനം ശ്രദ്ധേയമായി. മുഖ്യാതിഥി യു.സിദ്ധീഖ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി **: മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഐഡിയല്‍ ഹെവന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ കുട്ടി ബിരുദദാനം ശ്രദ്ധേയമായി. മുഖ്യാതിഥി യു.സിദ്ധീഖ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മാനവികമൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്ന അറിവാണ് ആധുനീക ലോകത്തിന്റെ നേട്ടം എന്ന് അദ്ദേഹം പറഞ്ഞു. 'പുത്തന്‍ കുട്ടികുപ്പായം' ഫെയിം ദിയ ശരീഫ് അതിഥിയായിരുന്നു.

മൂന്ന് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവൻ പാരായണം ചെയ്ത ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം നല്‍കിയത്. ആര്‍.ഇ.ടി ചെയര്‍മാന്‍, സി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി ഹെഡ് കെ.കെ.നദീറ, ഹെവന്‍സ് ഹെഡ് എം. ഡി.ജമീല എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.പി. മൂനീറുദ്ധീന്‍, ഡോ.ഫവാസ്, കാസിം മാസ്റ്റര്‍, തബ്ശീറ സുഹൈല്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, മൊയ്തു മാസ്റ്റര്‍, കെ.കെ അമ്മദ് എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ ഹാരിസ് സ്വാഗതവും പി.ശാന്ത നന്ദിയും പറഞ്ഞു.

നൗഷാദ് കുറ്റ്യാടി, സുധ കൈവേലി, പ്രകാശ് വിലങ്ങാട്, അസ്ഹര്‍, ഫൈസല്‍ വേളം, ശംസുദ്ധീന്‍ പെരുവയല്‍, എം നബീല്‍, നുസ്‌റത്ത് ഷാജി, സബീഷ് തൊട്ടില്‍പാലം എന്നിവര്‍ മക്കളുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഏറെ ശ്രദ്ധനേടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101735/child-graduation-gift-students-of-ideal-havens-have-completed-three-years-of-pre-school-education)