---
title: "ക്വട്ടേഷനുകൾ ക്ഷണിച്ചു; ഇൻസിനേറ്റർ സ്ഥാപിക്കാൻ"
english_title: "Quotations invited; To install the incinerator"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102107/quotations-invited-to-install-the-incinerator"
published_at: "2023-03-09T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64096e4476763_kuttiady.jpg"
keywords: []
---

# ക്വട്ടേഷനുകൾ ക്ഷണിച്ചു; ഇൻസിനേറ്റർ സ്ഥാപിക്കാൻ

> **Lead Summary:**  **കുറ്റ്യാടി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇൻസിനേറ്റർ സ്ഥാപിക്കുന്നു.

## Article Content

 **കുറ്റ്യാടി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇൻസിനേറ്റർ സ്ഥാപിക്കുന്നു.

പേരാമ്പ്ര ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കീഴിലെ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് ടൂറിസം സൈറ്റിലാണ് ഇൻസിനേറ്റർ സ്ഥാപിക്കേണ്ടത്.

കാർബൺ സ്റ്റീലിൽ നിർമ്മിച്ച തെർമൽ ഇൻസുലേഷനും അലൂമിനിയം കോട്ടിങ്ങോടും കൂടിയ, ഒരേ സമയം 15 കി.ഗ്രാം വേസ്റ്റ് ഡിസ്പോസ് ചെയ്യാൻ സാധിക്കുന്ന, 2 വർഷം വാറണ്ടിയോട് കൂടിയ ഇൻസിനേറ്റർ സ്ഥാപിക്കേണ്ടത്. ഇതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.

ക്വട്ടേഷനുകൾ മാർച്ച് 22 ന് വൈകുന്നേരം 3 മണി വരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും.

അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷൻ തുറക്കും.

പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0496 2610249

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102107/quotations-invited-to-install-the-incinerator)