---
title: "കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ"
english_title: "Evening sit-in in front of KPSTA Kunummal Upazila Education Office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102119/evening-sit-in-in-front-of-kpsta-kunummal-upazila-education-office"
published_at: "2023-03-09T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640974560d105_darna.jpg"
keywords: []
---

# കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ

> **Lead Summary:** **കുറ്റ്യാടി:** കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നിയമന അംഗീകാരം ഉടൻ നൽകുക, ഉച്ചകഞ്ഞി തുക വർധിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രിയ പരീക്ഷ ടൈംടേബിൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**കുറ്റ്യാടി:** കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നിയമന അംഗീകാരം ഉടൻ നൽകുക, ഉച്ചകഞ്ഞി തുക വർധിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രിയ പരീക്ഷ ടൈംടേബിൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡന്റ് പി.സാജിദ് അധ്യക്ഷത വഹിച്ചു. പി.എം.ഷിജിത്ത് മനോജ് കൈവേലി, വി.വിജേഷ്, ഉഷ ടീച്ചർ, ടി.വി.രാഹുൽ, കെ.കെ.വിനോദൻ, പുഷ്പരാജൻ, അനൂപ് കാരപ്പറ്റ, എ.എൻ.അജേഷ്, ഗിരീഷ് ബാബു, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102119/evening-sit-in-in-front-of-kpsta-kunummal-upazila-education-office)