---
title: "അറിവുത്സവത്തിൽ പുസ്തകമെത്തി;കുറ്റ്യാടി മണ്ഡലത്തിലെ 11 ഹൈസ്കൂളുകളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു"
english_title: "Books arrived at Arivutsavam; Books were distributed to 11 high schools in Kutyadi Mandal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102398/books-arrived-at-arivutsavam-books-were-distributed-to-11-high-schools-in-kutyadi-mandal"
published_at: "2023-03-10T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b4490649c8_r.jpg"
keywords: []
---

# അറിവുത്സവത്തിൽ പുസ്തകമെത്തി;കുറ്റ്യാടി മണ്ഡലത്തിലെ 11 ഹൈസ്കൂളുകളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

> **Lead Summary:** ** കുറ്റ്യാടി: **നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ 'സ്മാർട്ട് കുറ്റ്യാടി'യുടെ നേതൃത്വത്തിൽ 'അറിവുത്സവം 2023' കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

## Article Content

** കുറ്റ്യാടി: **നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ 'സ്മാർട്ട് കുറ്റ്യാടി'യുടെ നേതൃത്വത്തിൽ 'അറിവുത്സവം 2023' കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

നിയമസഭയിൽ വെച്ച് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി,കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 11 ഹൈസ്കൂളുകൾക്ക് പുസ്തകം വാങ്ങാനായി എംഎൽഎ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 2.75 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ഔപചാരിക ചടങ്ങ് ഈ പരിപാടിയുടെ ഭാഗമായി നടന്നു.

പ്രമുഖ സാഹിത്യകാരി ബി എം സുഹറ മുഖ്യാതിഥിയായ ചടങ്ങ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉത്ഘാടനം ചെയ്തു. തുടർന്ന് വി.വി.ബാബുരാജൻ 'വായനയാണ് ലഹരി' എന്ന് വിഷയത്തിൽ ക്ലാസ് എടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ,പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സ്മാർട്ട് കുറ്റ്യാടി കൺവീനർ പി കെ അശോകൻ , സംഘാടക സമിതി കൺവീനർ പി കെ ബാബു, പ്രൊജക്റ്റ് കോഡിനേറ്റർ ടി. മോഹൻദാസ് ,അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102398/books-arrived-at-arivutsavam-books-were-distributed-to-11-high-schools-in-kutyadi-mandal)