---
title: "ആർ എസ് എസ്-ബിജെപി അക്രമം; പ്രതിഷേധിച്ച് എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി"
english_title: "RSS-BJP violence; SFI Kunummal Area Committee in protest="
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102670/rss-bjp-violence-sfi-kunummal-area-committee-in-protest"
published_at: "2023-03-12T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d794dd802c_SFI.jpg"
keywords: []
---

# ആർ എസ് എസ്-ബിജെപി അക്രമം; പ്രതിഷേധിച്ച് എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി

> **Lead Summary:** **കുറ്റ്യാടി: **ത്രിപുരയിലെ ബി ജെ പി നടത്തിയ അക്രമണങ്ങൾക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം.

## Article Content

**കുറ്റ്യാടി: **ത്രിപുരയിലെ ബി ജെ പി നടത്തിയ അക്രമണങ്ങൾക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം.

ആർ എസ് എസ് - ബിജെപി നേതൃത്വത്തിൽ ഇടതുപക്ഷ എംപിമാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിൽ രസിൽ സാൻജോ അശ്വന്ത് ആയില്ല്യ എന്നിവർ സംസാരിച്ചു.

സി പി ഐ എം ഏരിയ കേന്ദ്രങ്ങളിലും സി ഐ ടി യു ജില്ലാ കമ്മിറ്റി നേതൃത്വത്തിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലും പ്രകടനങ്ങൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102670/rss-bjp-violence-sfi-kunummal-area-committee-in-protest)