---
title: "കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പീഡിയാട്രിക് സർജറി"
english_title: "Pediatric Surgery at Kuttyadi Taluk Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102798/pediatric-surgery-at-kuttyadi-taluk-hospital"
published_at: "2023-03-13T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ecb2f99c98_KUTTIADY.jpg"
keywords: []
---

# കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പീഡിയാട്രിക് സർജറി

> **Lead Summary:** **കുറ്റ്യാടി:** കോഴിക്കോട് ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ആദ്യമായി പൂർണ്ണമായ ജനറൽ അനസ്തേഷ്യ നൽകി പീഡിയാട്രിക് സർജറി ചെയ്ത് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി സർജറി വിഭാഗം.

## Article Content

**കുറ്റ്യാടി:** കോഴിക്കോട് ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ആദ്യമായി പൂർണ്ണമായ ജനറൽ അനസ്തേഷ്യ നൽകി പീഡിയാട്രിക് സർജറി ചെയ്ത് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി സർജറി വിഭാഗം.

4 വയസുകാരന് വൃഷ്ണ സഞ്ചിക്കടുത്ത് ജൻമ്മനാ ഉണ്ടായിരുന്ന മുഴയാണ് സർജറിയിലൂടെ നീക്കം ചെയ്തത്. പീഡിയാട്രിക്ക് സർജൻ ഡോ: സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സർജറി ചീഫ് ഡോ:പി.കെ.ഷാജഹാൻ, അനസ്തേഷ്യ ചീഫ് ഡോ:പ്രജിത്ത്, ഡോ:അനുഷ, ഡോ:അമിത്ത് എന്നിവർ ചേർന്നാണ് സർജറി വിജയകരമായി പൂർത്തീകരിച്ചത്.

ഹെഡ്നേഴ്സ് അംബിക, നേഴ്സുമാരായ സന്ധ്യ,ഷിജി, നേഴ്സിങ് അസിസ്റ്റന്റുമാരായ ശശീന്ദ്രൻ,വിഷ്ണു എന്നിവരാണ് സഹായികളായ് പ്രവർത്തിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102798/pediatric-surgery-at-kuttyadi-taluk-hospital)