---
title: "കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ"
english_title: "Kuttyadi Block Congress Committee staged protest in front of Kuttyadi SBI"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102842/kuttyadi-block-congress-committee-staged-protest-in-front-of-kuttyadi-sbi"
published_at: "2023-03-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ef5136f51a_DARNA.jpg"
keywords: []
---

# കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ

> **Lead Summary:** **കുറ്റ്യാടി:** പൊതുമേഖല സ്ഥാപനങ്ങൾ അദാനിമാർക്ക് കൈമാറുന്നതിനെതിരെ, പാചക വാതക വില വർദ്ധനവിനെതിരെയും കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** പൊതുമേഖല സ്ഥാപനങ്ങൾ അദാനിമാർക്ക് കൈമാറുന്നതിനെതിരെ, പാചക വാതക വില വർദ്ധനവിനെതിരെയും കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മരക്കാട്ടേരി രാ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

സി. പി വിശ്വനാഥൻ,കോട്ടയിൽ രാധാകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, പി.പി ആലിക്കുട്ടി, കെ.പി അബ്ദുൾ മജീദ്, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ടി.സുരേഷ് ബാബു, പി.കെ സുരേഷ്, കണ്ണോത്ത് ദാമോധരൻ, ജമാൽ മൊകേരി, പി.പി അശോകൻ, കുനിയിൽ അനന്തൻ, എം.പ്രശാന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102842/kuttyadi-block-congress-committee-staged-protest-in-front-of-kuttyadi-sbi)