Featured

ഗോൾഡ് പാലസ് തട്ടിപ്പ്; ബഡ്സ് നിയമം ചുമത്തണം-ആക്ഷൻ കമ്മിറ്റി

News |
Mar 13, 2023 04:22 PM

കുറ്റ്യാടി : ഗോൾഡ് പാലസ് തട്ടിപ്പ് കേസ് ബഡ്സ് നിയമം ചുമത്തി പുനരന്വേക്ഷി ക്കണമെന്ന് കുറ്റ്യാടി കുളങ്ങരതാഴ ചേർന്ന ആക്ഷൻ കമ്മിറ്റി പ്രതിഷേധ സംഗമത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾആവിശ്യപ്പെട്ടു. 25 കോടിയിലധികം തട്ടിപ്പ് നടന്ന ഈ കേസിൽ സാധാരണ വഞ്ചനാ കുറ്റം മാത്രമാണ് ചുമത്തിയതെന്നും പ്രതികൾ യഥേഷ്ട്ടം സമൂഹത്തിൽ ഇറങ്ങി വിഹരിക്കുകയാണെന്നും ഇരകളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും യോഗം കുറ്റപെടുത്തി.

സംഘടിത സാമ്പത്തിക കുറ്റകൃത്യമായ ഈ കേസിൽ ബഡ്‌സ് (ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം ) ചുമത്താത്തത് ദൂരുഹ മാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. കേസിൽ ബഡ്സ് ചുമത്തി മുഴുവൻ പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടണമെന്നും യോഗം ആവിശ്യപ്പെട്ടു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇര ക്കൾക്കായി സെപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാറിനോടാവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

2001 ഓഗസ്റ്റ് മാസം നടന്ന ഈ തട്ടിപ്പിന് ഒന്നരവർഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ആശങ്കയിലാണ് നിക്ഷേപകർ. നിരവധിതവണ ചർച്ചകൾ നടന്നെങ്കിലും ചർച്ചകൾ പരാജയപ്പെടുത്താൻ മുൻകൂട്ടി ആസൂത്രണം ചെയ്തു കൊണ്ടാണ് മുതലാളിമാർ യോഗത്തിൽ പങ്കെടുക്കുന്നത് എന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപികുന്നു.

ജ്വല്ലറി പൂട്ടുന്നതിന് മുമ്പ് ജ്വല്ലറിയിൽ ഉണ്ടായിരുന്ന കിലോ കണക്കിന് സ്വർണ്ണം വാരിക്കൊണ്ടുപോയ മുതലാളിമാരും മാനേജർമാരും അത് തിരിച്ച് നൽകേണ്ടിവരും എന്ന ഭയത്താലാണ് ചർച്ച പരാജയപ്പെടുത്തുന്നത് എന്നാണ് ആരോപണം. ജ്വല്ലറി ഉടമകൾ ചർച്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ സമരം ശക്തമായി പുനരാരംഭിക്കുക്കാനാണ് യോഗം തീരുമാനിച്ചത്. റംസാൻ മാസത്തിനുശേഷം അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പ്രതിഷേധ സംഗമം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.ജിറാഷ് പി അധ്യക്ഷനായി. ആക്ഷൻ കമ്മിറ്റി നേതാക്കളായ സുബൈർ പി, ഇ എ റഹ്മാൻ കരണ്ടോട്, മെഹബൂബ് പുഞ്ചൻ കണ്ടി, ഷമീമ ഷാജഹാൻ എന്നിവർ സംസാരിച്ചു.

The Gold Palace Fraud; Buds Act should be imposed-Action Committee

Next TV

Top Stories