---
title: "യുവാവ് മരിച്ചു ; കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു "
english_title: "The young man was found burnt inside the car and died"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/10368/the-young-man-was-found-burnt-inside-the-car-and-died"
published_at: "2021-11-13T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f2055a1c3b_death.jpg"
keywords: []
---

# യുവാവ് മരിച്ചു ; കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു 

> **Lead Summary:** **കുറ്റ്യാടി:** കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. വയനാട് മക്കിയാട് സ്വദേശി കേളോത്ത് വീട്ടിൽ അബൂബക്കർ മുസ്‌ല്യാരുടെ മകൻ മുഹമ്മദ് അബ്ദുൾ മന്നാൻ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കുറ്റ്യാടി:** കാറിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. വയനാട് മക്കിയാട് സ്വദേശി കേളോത്ത് വീട്ടിൽ അബൂബക്കർ മുസ്‌ല്യാരുടെ മകൻ മുഹമ്മദ് അബ്ദുൾ മന്നാൻ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞമാസം 18-നാണ് വയനാട് ബദൽ റോഡായ ചൂരണിയിൽ കാറിനുള്ളിൽ ഇയാളെ പൊള്ളലേറ്റനിലയിൽ നാട്ടുകാർ കാണുന്നത്. മാനസികപ്രയാസംകാരണം സ്വയം തീകൊളുത്തിയെന്നാണ് ഇയാളുടെ മരണമൊഴിയെന്ന് കേസന്വേഷണം നടത്തിയ തൊട്ടിൽപ്പാലം പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/10368/the-young-man-was-found-burnt-inside-the-car-and-died)