---
title: "കുറ്റ്യാടി മണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി "
english_title: "The government ordered to allocate Rs 1 crore each to the three Scheduled Caste colonies in Kuttyadi mandal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/103882/the-government-ordered-to-allocate-rs-1-crore-each-to-the-three-scheduled-caste-colonies-in-kuttyadi-mandal"
published_at: "2023-03-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64169f028aa29_dhanasahayam.jpg"
keywords: []
---

# കുറ്റ്യാടി മണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി 

> **Lead Summary:** **കുറ്റ്യാടി:** നിയോജകമണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം പട്ടികജാതി കോളനിക്കും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിക്കും അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്താനുള്ള അംഗീകാരം ലഭിച്ചു.

## Article Content

**കുറ്റ്യാടി:** നിയോജകമണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം പട്ടികജാതി കോളനിക്കും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിക്കും അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്താനുള്ള അംഗീകാരം ലഭിച്ചു.

കൂടാതെ വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടിക ജാതി കോളനിയും അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഓരോ കോളനിക്കും ഒരുകോടി രൂപ വീതമായിരിക്കും അനുവദിക്കുക. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വഴിയും, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വഴിയുമായിരിക്കും പ്രവർത്തിയുടെ നിർവഹണം നടക്കുകയെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/103882/the-government-ordered-to-allocate-rs-1-crore-each-to-the-three-scheduled-caste-colonies-in-kuttyadi-mandal)