---
title: "ക്ഷീരകർഷക ധർണ്ണ; സബ്സിഡി കാലി തീറ്റ വിതരണം  "
english_title: "Dairy farmer strike; Supply of subsidized fodder"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/103988/dairy-farmer-strike-supply-of-subsidized-fodder"
published_at: "2023-03-19T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417304902f9d_Untitled-1.jpg"
keywords: []
---

# ക്ഷീരകർഷക ധർണ്ണ; സബ്സിഡി കാലി തീറ്റ വിതരണം  

> **Lead Summary:** **അരൂർ : **സബ്സിഡി കാലത്തീറ്റ വിതരണവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർ ധർണ്ണ നടത്തി. സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്യുന്നതിൽ പുറമേരി ഗ്രാമപഞ്ചായത്ത് കർഷകദ്രോഹ നടപടികൾ തുടരുന്നതായി ആരോപിച്ചാണ് ക്ഷീര കർഷകർ കല്ലുമ്പുറത്ത് സായാഹ്ന ധർണ്ണ നടത്തിയത്.

## Article Content

**അരൂർ : **സബ്സിഡി കാലത്തീറ്റ വിതരണവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർ ധർണ്ണ നടത്തി. സബ്സിഡി നിരക്കിൽ കാലി തീറ്റ വിതരണം ചെയ്യുന്നതിൽ പുറമേരി ഗ്രാമപഞ്ചായത്ത് കർഷകദ്രോഹ നടപടികൾ തുടരുന്നതായി ആരോപിച്ചാണ് ക്ഷീര കർഷകർ കല്ലുമ്പുറത്ത് സായാഹ്ന ധർണ്ണ നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കർഷകർക്ക് നൽകേണ്ടിയിരുന്ന കാലി തീറ്റ നൽകിയിട്ടില്ല. ഇത് പശുക്കളെ ബാധിച്ചതിനാൽ പാൽ ഉല്പാദനം ഗണ്യമായി കുറഞ്ഞു. അതുകൊണ്ടുതന്നെ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമയത്ത് ഒന്നിച്ച് പണമടക്കാൻ പറയുന്നത് ദ്രോഹിക്കലാണെന്നും കർഷകർ പറയുന്നു.

മാത്രവുമല്ല, കൂടുതൽ കാലിത്തീറ്റ സൂക്ഷിക്കാൻ പ്രയാസമുണ്ടെന്നും ചീത്തയാകാൻ സാധ്യത ഏറെയാണെന്നും അഭിപ്രായപ്പെട്ടു.വാർഡ് അംഗം കണ്ടോത്ത് റീത്ത, പാറോളളതിൽ അബ്ദുല്ല, എടി ദാസൻ കെ കെ വി ജീഷ് ,എസുമിത്ര സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/103988/dairy-farmer-strike-supply-of-subsidized-fodder)