---
title: "ഹിസ്റ്റോ വിസ്റ്റ-23; കുറ്റ്യാടി എംഐയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം"
english_title: "Histo Vista-23; Kuttyadi MIUP School Anniversary Celebration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104064/histo-vista-23-kuttyadi-miup-school-anniversary-celebration"
published_at: "2023-03-20T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418041b6841d_HISTO.jpg"
keywords: []
---

# ഹിസ്റ്റോ വിസ്റ്റ-23; കുറ്റ്യാടി എംഐയുപി സ്‌കൂള്‍ വാര്‍ഷികാഘോഷം

> **Lead Summary:** **കുറ്റ്യാടി: ** എംഐയുപി സ്‌കൂള്‍ വാർഷികം ഹിസ്റ്റോ വിസ്റ്റ-23 ആഘോഷിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.പി.ഷക്കീർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പി.കെ.സന്തോഷ്‌ മുഖ്യാതിഥിയായി.

## Article Content

**കുറ്റ്യാടി: ** എംഐയുപി സ്‌കൂള്‍ വാർഷികം ഹിസ്റ്റോ വിസ്റ്റ-23 ആഘോഷിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.പി.ഷക്കീർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പി.കെ.സന്തോഷ്‌ മുഖ്യാതിഥിയായി.

വിരമിക്കുന്ന അധ്യാപകനായ വി.സി.കുഞ്ഞബ്ദുല്ല മാസ്റ്ററെ ആദരിച്ചു. പ്രോഗ്രാം കൺവീനർ വി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ മോണ്ടിസോറി ലാബ് ഉദ്ഘാടനം ചെയ്തു. സർഗ്ഗ ക്ഷേത്ര ആയഞ്ചേരി ഒരുക്കിയ എംഐയുപി വിദ്യാർത്ഥികളുടെ മെഗാ മാജിക്കൽ ഡിജിറ്റൽ ഷോയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104064/histo-vista-23-kuttyadi-miup-school-anniversary-celebration)