---
title: "പ്രഥമ മരുതോറ ബാലകൃഷ്ണൻ സ്മാരക പുരസ്കാരം പി കെ നായർക്ക്"
english_title: "First Marutora Balakrishnan Memorial Award to PK Nair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104677/first-marutora-balakrishnan-memorial-award-to-pk-nair"
published_at: "2023-03-23T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641befc883709_balakrishnan.jpg"
keywords: []
---

# പ്രഥമ മരുതോറ ബാലകൃഷ്ണൻ സ്മാരക പുരസ്കാരം പി കെ നായർക്ക്

> **Lead Summary:** **കുറ്റ്യാടി: **അന്തരിച്ച സിനിമ- നാടക നടൻ മരുതോറ ബാലകൃഷ്ണൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ മരുതോറ ബാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിന് നാടകകൃത്തും സംവിധായകനും ഗാനരചയിതാവുമായ പി. കെ. നായർ അർഹനായി. കലാരംഗത്ത് സമഗ്ര സംഭാവനകളർപ്പിച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്. കടത്തനാടിന്റെ ഹാസ്യ സാമ്രാട്ടും അഭിനയ പ്രതിഭയുമായിരുന്ന കുഞ്ഞാണ്ടി വട്ടോളിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം വടകര കാഴ്ച കമ്മ്യൂണിക്കേഷനിലെ നടൻ പ്രദീപ് ശങ്കറിനും അമേച്വർ നാടക സംവിധായകനായിരുന്ന രഞ്ജിരാജ് സ്മാരക പുരസ്കാര വടകര വരദയുടെ 'മക്കൾക്ക് ' എന്ന നാടകത്തിലെ അഭിനയത്തിന് ഹരീഷ് തൊട്ടിൽപ്പാലത്തിനും നൽകും.

## Article Content

**കുറ്റ്യാടി: **അന്തരിച്ച സിനിമ- നാടക നടൻ മരുതോറ ബാലകൃഷ്ണൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ മരുതോറ ബാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിന് നാടകകൃത്തും സംവിധായകനും ഗാനരചയിതാവുമായ പി. കെ. നായർ അർഹനായി. കലാരംഗത്ത് സമഗ്ര സംഭാവനകളർപ്പിച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്. കടത്തനാടിന്റെ ഹാസ്യ സാമ്രാട്ടും അഭിനയ പ്രതിഭയുമായിരുന്ന കുഞ്ഞാണ്ടി വട്ടോളിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം വടകര കാഴ്ച കമ്മ്യൂണിക്കേഷനിലെ നടൻ പ്രദീപ് ശങ്കറിനും അമേച്വർ നാടക സംവിധായകനായിരുന്ന രഞ്ജിരാജ് സ്മാരക പുരസ്കാര വടകര വരദയുടെ 'മക്കൾക്ക് ' എന്ന നാടകത്തിലെ അഭിനയത്തിന് ഹരീഷ് തൊട്ടിൽപ്പാലത്തിനും നൽകും.

മരുതോറ ബാലകൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് പ്രാദേശിക മാധ്യമ രംഗത്ത് മലയോര നാടിൻ്റെ ദൃശ്യഭാഷ ഒരുക്കുന്ന ആർ.കെ. സുഗുണൻ അർഹനായി. കുട്ടികളുടെ നാടക കളരിക്ക് 'ഈന്തോലപ്പന്തൽ' എന്ന പേര് നിർദ്ദേശിച്ച ആർട്ടിസ്റ്റ് പ്രകാശന് വേദിയിൽ വച്ച് ഉപഹാരം നൽകും. മരുതോറ ബാലകൃഷ്ണൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന 'ഈന്തോലപ്പന്തൽ' എന്ന നാടക കളരി നടക്കുന്ന ഏപ്രിൽ 1ന് വൈകുന്നേരം 7 മണിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോജ് നാരായണൻ കേഷ് അവാർഡും പ്രശസ്തി പത്രവുമടങ്ങിയ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ബാലൻ പാറക്കൽ, ശ്രീജിത്ത് കൈവേലി, വിനീഷ് പാലയാട് തുടങ്ങിയവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104677/first-marutora-balakrishnan-memorial-award-to-pk-nair)