---
title: "രണസ്മരണ; ധീര രക്തസാക്ഷികളെ അനുസ്മരിച്ച് ഡി വൈ എഫ് ഐ തളീക്കര മേഖല കമ്മിറ്റി"
english_title: "Remembrance DYFI Talikara Region Committee in memory of the brave martyrs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104896/remembrance-dyfi-talikara-region-committee-in-memory-of-the-brave-martyrs"
published_at: "2023-03-24T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d5132d53de_ranasmarana.jpg"
keywords: []
---

# രണസ്മരണ; ധീര രക്തസാക്ഷികളെ അനുസ്മരിച്ച് ഡി വൈ എഫ് ഐ തളീക്കര മേഖല കമ്മിറ്റി

> **Lead Summary:** **തളീക്കര:** ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് രണസ്മരണ നടത്തി.

## Article Content

**തളീക്കര:** ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ച് രണസ്മരണ നടത്തി.

ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ തളീക്കര മേഖല കമ്മിറ്റി കരണ്ടോട് സംഘടിപ്പിച്ച രണസ്മരണ പരിപാടി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അംഗം സിദ്ധാർഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തളീക്കര മേഖല കമ്മിറ്റി പ്രസിഡന്റ് അഖിൽ പി അധ്യക്ഷതവഹിച്ച പരിപാടിയിൽ സെക്രട്ടറി ബിപിൻവാസ് സ്വാഗതവും, വൈസ് പ്രസിഡന്റ് നീരജ് പ്രതിജ്ഞയും ചൊല്ലികൊടുത്തു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104896/remembrance-dyfi-talikara-region-committee-in-memory-of-the-brave-martyrs)