---
title: "കുറ്റ്യാടി ജലസേചന പദ്ധതി; മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ഊർജ്ജിതം "
english_title: "Steps are being taken to solve drinking water shortage in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/105739/steps-are-being-taken-to-solve-drinking-water-shortage-in-kuttyadi"
published_at: "2023-03-28T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422a1f3ca0b6_KUTTIADI_JALASECHANA_PADATHI.jpg"
keywords: []
---

# കുറ്റ്യാടി ജലസേചന പദ്ധതി; മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ഊർജ്ജിതം 

> **Lead Summary:** **കുറ്റ്യാടി: **വേനൽ കടുത്തതോടെ കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കാനും നടപടി ഊർജ്ജിതം. കുടിവെള്ള വിതരണം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുക്കര കനാൽ വഴിയുള്ള ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.

## Article Content

**കുറ്റ്യാടി: **വേനൽ കടുത്തതോടെ കുറ്റ്യാടി മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കാനും നടപടി ഊർജ്ജിതം. കുടിവെള്ള വിതരണം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുക്കര കനാൽ വഴിയുള്ള ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.

പുറമേരി പഞ്ചായത്തിൽ വെള്ളം എത്താത്ത കനാലുകളിൽ 30 ന് തന്നെ വെള്ളം തുറന്നു വിടാനും മണിയൂർ പഞ്ചായത്തിലെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് പ്രദേശം സന്ദർശിക്കാനും യോഗത്തിൽ ധാരണയായി. കുറ്റ്യാടി പഞ്ചായത്തിൽ ജലവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. വേളം പഞ്ചായത്തിലെ ചേരാപുരം ഭാഗത്ത് നെൽകൃഷി കൊയ്ത്ത് നടക്കുന്നതിനാൽ വെള്ളം തുറന്നു വിടാനാകാത്ത സാഹചര്യമുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വള്ളിയാട് കടമേരി ഭാഗങ്ങളിൽ ജല വിതരണം ആരംഭിച്ചതായും പഞ്ചായത്തിലെ ചില സ്ഥലങ്ങളിൽ വാൽവുകൾ തകർക്കപ്പെട്ടത് ജലവിതരണത്തെ ബാധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച പദ്ധതിയുടെ ടെൻഡർ ഉടൻ പബ്ലിഷ് ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. യോഗശേഷം എംഎൽഎയുടെ നേതൃത്വത്തിൽ മണിയൂർ പാടശേഖരം സന്ദർശിച്ച് കൃഷിക്കാരുമായി പ്രശ്നങ്ങൾ ചർച്ചചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാർ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/105739/steps-are-being-taken-to-solve-drinking-water-shortage-in-kuttyadi)