---
title: "ഒയിസ്ക കുറ്റ്യാടി; ഡോ. ഡി. സച്ചിത്തും ദിനേശനും വീണ്ടും സാരഥികൾ "
english_title: "Oiska Kuttyadi Chapter new office bearers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/105954/oiska-kuttyadi-chapter-new-office-bearers"
published_at: "2023-03-29T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642416c914c40_OISKA.jpg"
keywords: []
---

# ഒയിസ്ക കുറ്റ്യാടി; ഡോ. ഡി. സച്ചിത്തും ദിനേശനും വീണ്ടും സാരഥികൾ 

> **Lead Summary:** **കുറ്റ്യാടി: **ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വയം തിരിച്ചറിവിലേക്ക് ജനങ്ങളെയെത്തിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ രംഗത്ത്. ‘എന്റെ മാലിന്യം എന്റെയും ഉത്തരവാദിത്വം’ എന്ന സന്ദേശവുമായി ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയപങ്കാളിത്തത്തോടെ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

## Article Content

**കുറ്റ്യാടി: **ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വയം തിരിച്ചറിവിലേക്ക് ജനങ്ങളെയെത്തിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ രംഗത്ത്. ‘എന്റെ മാലിന്യം എന്റെയും ഉത്തരവാദിത്വം’ എന്ന സന്ദേശവുമായി ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനകീയപങ്കാളിത്തത്തോടെ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

മാലിന്യ സംസ്കരണവും ശുചീകരണവുമായി ബന്ധപ്പെട്ടും ബോധവത്കരണക്ലാസുകൾ സംഘടിപ്പിക്കും. ഫലപ്രദമായ മാലിന്യസംസ്കരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളുമായി സംയോജിച്ച് പദ്ധതികൾ ആവിഷ്കരിക്കും. ഒയിസ്ക ജനറൽ ബോഡി യോഗത്തിൽ സെഡ്.എ. അബ്ദുല്ല സൽമാൻ, പി.പി. ദിനേശൻ, എം.വി. കുഞ്ഞിരാമൻ, കെ.പി. സുരേഷ്, നബീൽ കണ്ടിയിൽ, ടി.കെ. രഞ്ജിത്ത്, അംബുജാക്ഷൻ, എൻ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ:

ഡോ. ഡി. സച്ചിത്ത് (പ്രസി.), എസ്.ജെ. സജീവ് കുമാർ, ജമാൽ പാറക്കൽ (വൈസ്‌ പ്രസി.) കെ. ദിനേശൻ (ജന. സെക്ര.), ടി.കെ. രഞ്ജിത്ത്, കെ.ടി. മുരളി കൃഷ്ണദാസ് (ജോ. സെക്ര.) കെ. മണി (ഖജാ.).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/105954/oiska-kuttyadi-chapter-new-office-bearers)