---
title: "തീക്കളി പൊലീസിന് മൗനം; കായക്കൊടി തീവെപ്പ് പ്രതികളെ അറസ്റ്റുചെയ്യണം - ഐഎൻഎൽ "
english_title: "Silence for fire fighting police; Kayakodi arson accused should be arrested - INL"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106071/silence-for-fire-fighting-police-kayakodi-arson-accused-should-be-arrested-inl"
published_at: "2023-03-30T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642527f7772be_i_nl.jpg"
keywords: []
---

# തീക്കളി പൊലീസിന് മൗനം; കായക്കൊടി തീവെപ്പ് പ്രതികളെ അറസ്റ്റുചെയ്യണം - ഐഎൻഎൽ 

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടി തീവെപ്പ് കേസിൽ പൊലീസിന് നിസംഗതയെന്ന് ആരോപണം. ഐ.എൻ.എൽ. കുറ്റ്യാടി മേഖല ചെയർമാൻ ഇ.കെ. പോക്കറുടെ വീടിന് തീയിടുകയും വീടിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകൾ തീവെച്ച് നശിപ്പിക്കുകയുംചെയ്ത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന്‌ ഐ.എൻ.എൽ. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **കായക്കൊടി തീവെപ്പ് കേസിൽ പൊലീസിന് നിസംഗതയെന്ന് ആരോപണം. ഐ.എൻ.എൽ. കുറ്റ്യാടി മേഖല ചെയർമാൻ ഇ.കെ. പോക്കറുടെ വീടിന് തീയിടുകയും വീടിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകൾ തീവെച്ച് നശിപ്പിക്കുകയുംചെയ്ത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന്‌ ഐ.എൻ.എൽ. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവംനടന്ന്‌ മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റുചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭംനടത്തും. ഐ.എൻ.എൽ. ജില്ലാ പ്രസിഡൻറ് സി.എച്ച്. ഹമീദ് അധ്യക്ഷനായി.

ഒ.പി. അബ്ദുറഹ്‌മാൻ, സി.കെ. കരീം, ടി.പി. അബൂബക്കർ ഹാജി, ടി.പി. കുഞ്ഞാതു, നാസർ വെള്ളയിൽ, താനാരി കുഞ്ഞമ്മദ്, റഹീം മൂഴിക്കൽ, കൗസർ, നാസർ കൈതപ്പൊയിൽ, ബഷീർ പാണ്ടികശാല, നൗഫൽ സി. വേളം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106071/silence-for-fire-fighting-police-kayakodi-arson-accused-should-be-arrested-inl)