---
title: "നിവേദനം നൽകി; കൈപ്രംകടവ് റോഡ് വികസനം"
english_title: "The petition was filed; Handicraft road development"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106094/the-petition-was-filed-handicraft-road-development"
published_at: "2023-03-30T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64253cf8e9f44_nivedhanam.jpg"
keywords: []
---

# നിവേദനം നൽകി; കൈപ്രംകടവ് റോഡ് വികസനം

> **Lead Summary:** **കുറ്റ്യാടി: **കൈപ്രംകടവ് റോഡ് 10 മീറ്റർ വീതിയിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസന പ്രക്ഷോഭ കമ്മിറ്റി കെ.പി.കുഞ്ഞമ്മദ് കുട്ടി എം എൽ എയ്ക്ക് നിവേദനം നൽകി.

## Article Content

**കുറ്റ്യാടി: **കൈപ്രംകടവ് റോഡ് 10 മീറ്റർ വീതിയിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസന പ്രക്ഷോഭ കമ്മിറ്റി കെ.പി.കുഞ്ഞമ്മദ് കുട്ടി എം എൽ എയ്ക്ക് നിവേദനം നൽകി.

16 കോടി രൂപ അനുവദിച്ചിട്ടും വികസനത്തിന് തടസ്സം നിൽക്കുന്ന ചിലരുടെ താൽപര്യം അംഗീകരിക്കാൻ ആവില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

സമരസമിതി ഭാരവാഹികളായ ഗിരീഷ് തയ്യിൽ, ശശികുമാർ ഊരത്ത്, വി.പി.സുധീർ, കെ.വി.വാസു, ഒ.പി.മഹേഷ്, പി.പി.ദിനേശൻ, പി.സി.സുഖിലേഷ് തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106094/the-petition-was-filed-handicraft-road-development)