---
title: "കൂടപ്പിറപ്പുകൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ "
english_title: "Scout Guide students to lend a helping hand to the nests"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106202/scout-guide-students-to-lend-a-helping-hand-to-the-nests"
published_at: "2023-03-30T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425c64cda740_kuttiady.jpg"
keywords: []
---

# കൂടപ്പിറപ്പുകൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ 

> **Lead Summary:** **കുറ്റ്യാടി : **പ്രയാസമനുഭവിക്കുന്ന കൂടപ്പിറപ്പുകൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ. കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് അംഗങ്ങളാണ് കുറ്റ്യാടി കരുണ പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന നൽകിയത്.

## Article Content

**കുറ്റ്യാടി : **പ്രയാസമനുഭവിക്കുന്ന കൂടപ്പിറപ്പുകൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ. കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് അംഗങ്ങളാണ് കുറ്റ്യാടി കരുണ പാലിയേറ്റീവ് ക്ലിനിക്കിന് സംഭാവന നൽകിയത്.

പരിചിന്തന ദിനത്തോടനുബന്ധിച്ച് വഴിച്ചെലവിന് കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്നും കുട്ടികൾ സ്വരൂപിച്ച സംഖ്യയാണ് കരുണയിലേക്ക് സംഭാവന ചെയ്തത്. ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഫണ്ട് കൈമാറി.

പാലിയേറ്റീവ് ക്ലിനിക്കിലെ ഡോക്ടർ വിനോദ് ഏറ്റുവാങ്ങി. സിസ്‌റ്റർ സജിത , ഗൈഡ് ക്യാപ്റ്റൻ സമീറ ടീച്ചർ, ഖാലിദ് വി.എം, മജീദ് ഇ സി സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106202/scout-guide-students-to-lend-a-helping-hand-to-the-nests)