---
title: "മന്ത്രിയുടെ നിർദ്ദേശം: കുറ്റ്യാടി മണ്ഡലത്തിലെ റോഡുകൾ മഴയ്ക്കു മുൻപ് പുനരുദ്ധാരണം നടത്തും "
english_title: "Minister's proposal: Roads in Kuttyadi constituency will be rehabilitated before monsoon"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106203/ministers-proposal-roads-in-kuttyadi-constituency-will-be-rehabilitated-before-monsoon"
published_at: "2023-03-30T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425c8fc86c1b_riyas.jpg"
keywords: []
---

# മന്ത്രിയുടെ നിർദ്ദേശം: കുറ്റ്യാടി മണ്ഡലത്തിലെ റോഡുകൾ മഴയ്ക്കു മുൻപ് പുനരുദ്ധാരണം നടത്തും 

> **Lead Summary:** **കുറ്റ്യാടി: ** നിയോജകമണ്ഡലത്തിലെ മഴക്കാലപൂർവ്വ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പരിശോധിക്കുന്നതിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മഴക്കാലത്തിനു മുൻപ് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രവർത്തികൾ പരിശോധിച്ചു സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

## Article Content

**കുറ്റ്യാടി: ** നിയോജകമണ്ഡലത്തിലെ മഴക്കാലപൂർവ്വ റോഡ് പുനരുദ്ധാരണ പ്രവർത്തികൾ പരിശോധിക്കുന്നതിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മഴക്കാലത്തിനു മുൻപ് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രവർത്തികൾ പരിശോധിച്ചു സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ചില റോഡുകൾ മഴയ്ക്കു മുൻപ് പുനരുദ്ധാരണം നടത്തേണ്ട കാര്യം മന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറ്റ്യാടി പക്രന്തളം റോഡ് തകരാർ പരിഹരിക്കുന്ന വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ചീഫ് എൻജിനീയർ (കെ എസ് ടി പി)ക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106203/ministers-proposal-roads-in-kuttyadi-constituency-will-be-rehabilitated-before-monsoon)