---
title: "ഇന്ന് ബഹുജന കൺവെൻഷൻ,അസ്മിനയുടെ മരണം; പ്രദേശവാസികൾ ആക്‌ഷൻകമ്മിറ്റി രൂപീകരിക്കും"
english_title: "Mass convention today, Asmina's death; Local residents will form an action committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106270/mass-convention-today-asminas-death-local-residents-will-form-an-action-committee"
published_at: "2023-03-31T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426760746f00_asmina.jpg"
keywords: []
---

# ഇന്ന് ബഹുജന കൺവെൻഷൻ,അസ്മിനയുടെ മരണം; പ്രദേശവാസികൾ ആക്‌ഷൻകമ്മിറ്റി രൂപീകരിക്കും

> **Lead Summary:** ** കുറ്റ്യാടി: **ദേവർകോവിലിലെ ഭർതൃവീട്ടിൽ മരിച്ച അസ്മിനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്‌ഷൻകമ്മിറ്റി രൂപവത്കരിക്കുന്നു.

## Article Content

** കുറ്റ്യാടി: **ദേവർകോവിലിലെ ഭർതൃവീട്ടിൽ മരിച്ച അസ്മിനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്‌ഷൻകമ്മിറ്റി രൂപവത്കരിക്കുന്നു.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ദേവർകോവിൽ കെ.വി.കെ.എം.യു.പി.സ്കൂളിൽ ബഹുജന കൺവെൻഷൻ നടക്കുമെന്ന് കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ്‌ ഒ.പി. ഷിജിൽ പറഞ്ഞു.

ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ദേവർകോവിൽ കരിക്കാടൻ പൊയിൽ കമ്മനക്കുന്നുമ്മൽ ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിന തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

ഭർത്തൃവീട്ടുകാർ നിരന്തരം അസ്മിനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കാണിച്ച് പിതാവ്‌ നരിക്കാട്ടേരി അഷ്റഫും മാതാവ് നസീമയും തൊട്ടിൽപാലം പോലീസിൽ പരാതിനൽകിയിരുന്നു. നിലവിൽ നാദാപുരം ഡിവൈ.എസ്.പി.യാണ് കേസന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106270/mass-convention-today-asminas-death-local-residents-will-form-an-action-committee)