---
title: "കുത്തിയിരിപ്പ് സമരം; ഇടതു സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നടപടികൾക്കെതിരെ യു ഡി എഫ് പ്രതിഷേധ ധർണ്ണ"
english_title: "sit-in; UDF protest dharna against the anti-democratic measures of the Left government"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106323/sit-in-udf-protest-dharna-against-the-anti-democratic-measures-of-the-left-government"
published_at: "2023-03-31T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426a1e49bef1_kayakkodi.jpg"
keywords: []
---

# കുത്തിയിരിപ്പ് സമരം; ഇടതു സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നടപടികൾക്കെതിരെ യു ഡി എഫ് പ്രതിഷേധ ധർണ്ണ

> **Lead Summary:** **കായക്കൊടി: **കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടതു സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കായക്കൊടി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യു ഡി എഫ് മെമ്പർമാരുടെ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**കായക്കൊടി: **കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടതു സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കായക്കൊടി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യു ഡി എഫ് മെമ്പർമാരുടെ കുത്തിയിരിപ്പ് സമരം നടത്തി.

കോരംങ്കോട്ട് മൊയ്തു ഉദ്‌ഘാടനം ചെയ്ത പ്രതിഷേധ ധർണ്ണയിൽ അബ്ദുൾ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി പി മൊയ്തു അനന്തൻ കിഴക്കയിൽ പി കെ ഹമീദ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പ്രതിഷേധ കുത്തിയിരിപ്പ് സമരത്തിന് കായക്കൊടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീഷ എടക്കുട്ടി മെമ്പർമാരായ ഒപി മനോജ് എം ടി കുഞ്ഞബ്ദുള്ള കെ പി ബിജു അഷ്റഫ് കെ കെ അബ്ദുൾ ലത്തീഫ് റഫീഖ് കൊടുവങ്ങൽ എന്നിവർ നേത്യത്വം കൊടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106323/sit-in-udf-protest-dharna-against-the-anti-democratic-measures-of-the-left-government)