---
title: "ആക്ഷൻ കമ്മറ്റിയായി; അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം "
english_title: "As an action committee; A thorough investigation is needed into Asmina's death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106510/as-an-action-committee-a-thorough-investigation-is-needed-into-asminas-death"
published_at: "2023-04-01T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d8e89ba7b_ASMINA_1.jpg"
keywords: []
---

# ആക്ഷൻ കമ്മറ്റിയായി; അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം 

> **Lead Summary:** **കുറ്റ്യാടി:** അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിനയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

## Article Content

**കുറ്റ്യാടി:** അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിനയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

ഭർത്തൃവീട്ടുകാരുടെ നിരന്തരപീഡനത്തെ തുടർന്നാണ് അസ്മിന മരണപ്പെട്ടതെന്ന പരാതി ശക്തമായതിനെത്തുടർന്നാണ് അസ്മിനയ്ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും ബഹുജനങ്ങളുടെയും ആഭിമുഖ്യത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ്് ഒ.പി. ഷിജിൽ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ്് സജിഷ എടക്കുടി അധ്യക്ഷയായി. ഭാരവാഹികൾ: വി.പി. കുഞ്ഞബ്ദുള്ള (ചെയർ.), എം.കെ. ശശി (ജന. കൺ.), കെ.പി. കുഞ്ഞമ്മദ് (ഖജാ.).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106510/as-an-action-committee-a-thorough-investigation-is-needed-into-asminas-death)