---
title: "നഫീസയും ജയിലിൽ; ഗർഭിണിയായ അസ്മിന ക്രൂര പീഡനത്തിനിരയായെന്ന് റിമാന്റ് റിപ്പോർട്ട് "
english_title: "Remand report that pregnant Asmina was brutally tortured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106750/remand-report-that-pregnant-asmina-was-brutally-tortured-new"
published_at: "2023-04-02T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429655b96b48_ASMINA_2.jpg"
keywords: []
---

# നഫീസയും ജയിലിൽ; ഗർഭിണിയായ അസ്മിന ക്രൂര പീഡനത്തിനിരയായെന്ന് റിമാന്റ് റിപ്പോർട്ട് 

> **Lead Summary:** **കുറ്റ്യാടി: **ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഭർതൃമാതാവ് നഫീസയും ജയിലിൽ. ഗർഭിണിയായ അസ്മിന വീട്ടിൽ ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനിരയായെന്ന് പൊലീസിൻ്റെ റിമാന്റ് റിപ്പോർട്ട്. നാദാപുരം ഡിവൈഎസ്പി വിവി ലതീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്ത തൊട്ടിൽപ്പാലം പൈക്കളങ്ങാടി ഒന്തത്ത് നഫീസയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി റിമാൻ്റ് ചെയ്ത് മാനന്തവാടി സബ് ജയിലിലേക്ക് മാറ്റി.

## Article Content

**കുറ്റ്യാടി: **ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഭർതൃമാതാവ് നഫീസയും ജയിലിൽ. ഗർഭിണിയായ അസ്മിന വീട്ടിൽ ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനിരയായെന്ന് പൊലീസിൻ്റെ റിമാന്റ് റിപ്പോർട്ട്. നാദാപുരം ഡിവൈഎസ്പി വിവി ലതീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്ത തൊട്ടിൽപ്പാലം പൈക്കളങ്ങാടി ഒന്തത്ത് നഫീസയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി റിമാൻ്റ് ചെയ്ത് മാനന്തവാടി സബ് ജയിലിലേക്ക് മാറ്റി.

അഞ്ച് മാസം ഗർഭിണിയായ അസ്മിനയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ് ഭർത്താവ് ജംഷിദിനെ പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നും നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഭർതൃവീട്ടിൽ വെച്ചുള്ള അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ദേവർ കോവിലിൽ നടന്നബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിനയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഭർത്തൃവീട്ടുകാരുടെ നിരന്തരപീഡനത്തെ തുടർന്നാണ് അസ്മിന മരണപ്പെട്ടതെന്ന പരാതി ശക്തമായതിനെത്തുടർന്നാണ് അസ്മിനയ്ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും ബഹുജനങ്ങളുടെയും ആഭിമുഖ്യത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106750/remand-report-that-pregnant-asmina-was-brutally-tortured-new)