---
title: "അന്വേഷണം ക്രൈംബ്രാഞ്ചിന്; ഐ.എൻ.എൽ. നേതാവിന്റെ വീടും വാഹനങ്ങളും തീവെച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും"
english_title: "INL The crime branch will take up the case of setting fire to the leader's house and vehicles"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106830/inl-the-crime-branch-will-take-up-the-case-of-setting-fire-to-the-leaders-house-and-vehicles"
published_at: "2023-04-03T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a624122360_crime_branch.jpg"
keywords: []
---

# അന്വേഷണം ക്രൈംബ്രാഞ്ചിന്; ഐ.എൻ.എൽ. നേതാവിന്റെ വീടും വാഹനങ്ങളും തീവെച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

> **Lead Summary:** **കുറ്റ്യാടി: **ഐ.എൻ.എൽ. നേതാവിന്റെ വീടും വാഹനങ്ങളും തീവെച്ച് നശിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജനുവരി 21-നായിരുന്നു കെ.എൻ.എൻ. കുറ്റ്യാടി മേഖലാ ചെയർമാൻ കായക്കൊടിയിലെ ഇടക്കണ്ടി പോക്കറുടെ വീടിന്റെ മുൻവാതിൽ തീവെച്ച് നശിപ്പിക്കുകയും മുറ്റത്തുനിർത്തിയിട്ടിരുന്ന രണ്ടുസ്കൂട്ടറുകൾ കത്തിക്കുകയും ചെയ്തത്.

## Article Content

**കുറ്റ്യാടി: **ഐ.എൻ.എൽ. നേതാവിന്റെ വീടും വാഹനങ്ങളും തീവെച്ച് നശിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജനുവരി 21-നായിരുന്നു കെ.എൻ.എൻ. കുറ്റ്യാടി മേഖലാ ചെയർമാൻ കായക്കൊടിയിലെ ഇടക്കണ്ടി പോക്കറുടെ വീടിന്റെ മുൻവാതിൽ തീവെച്ച് നശിപ്പിക്കുകയും മുറ്റത്തുനിർത്തിയിട്ടിരുന്ന രണ്ടുസ്കൂട്ടറുകൾ കത്തിക്കുകയും ചെയ്തത്.

സംഭവം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധമുയർന്നിരുന്നു.തൊട്ടിൽപ്പാലം പോലീസ് ഇൻസ്പെക്ടർ ടി.പി. ജേക്കബ്ബിനായിരുന്നു അന്വേഷണച്ചുമതല. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കായക്കൊടിയിൽ സർവകക്ഷിയോഗം ചേരുകയും ഡിവൈ.എസ്.പി.ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

പോലീസ് അന്വേഷണം ഇഴയുന്നതിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അമർഷം പ്രകടമാക്കിയിരുന്നു. ‌കേസിന്റെ സ്വഭാവം കണക്കിലെടുത്തുകൊണ്ടാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പ് സ്വാമി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106830/inl-the-crime-branch-will-take-up-the-case-of-setting-fire-to-the-leaders-house-and-vehicles)