---
title: "ഹയർ സെക്കന്ററി അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കരിദിനം ആചരിച്ചു "
english_title: "Higher Secondary Teachers observed Black Day in evaluation camps"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106921/higher-secondary-teachers-observed-black-day-in-evaluation-camps"
published_at: "2023-04-03T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642abcfba0958_fhsta.jpg"
keywords: []
---

# ഹയർ സെക്കന്ററി അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കരിദിനം ആചരിച്ചു 

> **Lead Summary:** **വട്ടോളി :** ഇന്ന് മുതൽ നടക്കുന്ന ഹയർ സെക്കന്ററി മൂല്യനിർണയ ക്യാമ്പിൽ ഹയർസെക്കൻഡറി പ്രതിപക്ഷ അധ്യാപക സംഘടനയായ FHSTA യുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിദിനം ആചരിച്ചു.

## Article Content

**വട്ടോളി :** ഇന്ന് മുതൽ നടക്കുന്ന ഹയർ സെക്കന്ററി മൂല്യനിർണയ ക്യാമ്പിൽ ഹയർസെക്കൻഡറി പ്രതിപക്ഷ അധ്യാപക സംഘടനയായ FHSTA യുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിദിനം ആചരിച്ചു.

ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, സർവീസിൽ നിന്നും പിരിച്ചുവിട്ട ഹയർസെക്കണ്ടറി അധ്യാപകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.അധ്യാപകരുടെ പ്രധിഷേധ പ്രകടനവും പൊതുയോഗവും നടന്നു .

സത്യദേവൻ ടി.എം (ആർ.എൻ.എം എച്ച് എസ് എസ് നരിപ്പറ്റ ) കെ.മുഹമ്മദ് ഫൈസൽ (കുഞ്ഞാലി മരക്കാർ എച്ച് എസ് എസ് ), ഇർഷാദ് പനോളി (ക്രസന്റ് എച്ച്.എസ് .എസ് വാണിമേൽ) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106921/higher-secondary-teachers-observed-black-day-in-evaluation-camps)