---
title: "എന്ത് ചെയ്തു? അസ്മിനയുടെ മരണം; ഭർത്താവ് ജംഷീറിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും"
english_title: "Death of Asmina; Husband Jamsheer will be taken into police custody today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106990/death-of-asmina-husband-jamsheer-will-be-taken-into-police-custody-today"
published_at: "2023-04-04T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b939fd184f_asmina.jpg"
keywords: []
---

# എന്ത് ചെയ്തു? അസ്മിനയുടെ മരണം; ഭർത്താവ് ജംഷീറിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

> **Lead Summary:** **കുറ്റ്യാടി: **അഞ്ചുമാസം ഗർഭിണികയിരിക്കെ ജീവനൊടുക്കിയ അസ്മിനയുടെ മരണത്തിൻ്റെ ഉത്തരം തേടാൻ ജയിലിൽ കഴിയുന്ന ഭർത്താവ് ജംഷീറിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

## Article Content

**കുറ്റ്യാടി: **അഞ്ചുമാസം ഗർഭിണികയിരിക്കെ ജീവനൊടുക്കിയ അസ്മിനയുടെ മരണത്തിൻ്റെ ഉത്തരം തേടാൻ ജയിലിൽ കഴിയുന്ന ഭർത്താവ് ജംഷീറിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത അസ്മിനയുടെ മരണവുമായി ' ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽക്കഴിയുന്ന ഭർത്താവ് ജംഷീറിനെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും.

അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട്‌ കൂടുതൽ ചോദ്യംചെയ്യുന്നതിനായാണ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഗാർഹികപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ജംഷീറിനെയും ഭർത്തൃമാതാവ് നഫീസയെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തത്.

റിമാൻഡുചെയ്ത പ്രതികളിൽ ജംഷീർ ജില്ലാജയിലിലും മാതാവ് മാനന്തവാടി വനിതാജയിലിലുമാണ് കഴിയുന്നത്. ജസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് പീഡനാരോപണവിധേയരായ ജംഷീറിന്റെ സഹോദരിമാരെ അറസ്റ്റുചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106990/death-of-asmina-husband-jamsheer-will-be-taken-into-police-custody-today)