---
title: "കുറ്റ്യാടിയിലെ ഗതാഗതക്കുരുക്ക്; പരിഹരിക്കുന്നതിനായി ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം "
english_title: "Need to start a traffic unit to solve the traffic jam in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107037/need-to-start-a-traffic-unit-to-solve-the-traffic-jam-in-kuttyadi"
published_at: "2023-04-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bc276dc760_kuttiady_town.jpg"
keywords: []
---

# കുറ്റ്യാടിയിലെ ഗതാഗതക്കുരുക്ക്; പരിഹരിക്കുന്നതിനായി ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം 

> **Lead Summary:** **കുറ്റ്യാടി: **ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അപകടനിയന്ത്രണത്തിനുമായി ടൗണ്‍ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്ന് കുറ്റ്യാടി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അപകടനിയന്ത്രണത്തിനുമായി ടൗണ്‍ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്ന് കുറ്റ്യാടി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ആവശ്യപ്പെട്ടു.

കുറ്റ്യാടിയില്‍ നടന്ന റഗുലേറ്ററി യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷയായി.

ജോയിന്റ് ആര്‍ടിഒ പി.വി.രാജന്‍, കുറ്റ്യാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.ഷിജു, എസ്ഐ സമീര്‍, ജനപ്രതിനിധികള്‍, രാഷ്ടീയ സംഘടനകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107037/need-to-start-a-traffic-unit-to-solve-the-traffic-jam-in-kuttyadi)