---
title: "പ്രതിഷേധ ധർണ്ണ ; ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു - മുസ്‌ലിം യൂത്ത്‌ലീഗ് "
english_title: "Left Govt Looting People - Muslim Youth League"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107257/left-govt-looting-people-muslim-youth-league"
published_at: "2023-04-05T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d39461d035_muslim_youth_league_darnna.jpg"
keywords: []
---

# പ്രതിഷേധ ധർണ്ണ ; ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു - മുസ്‌ലിം യൂത്ത്‌ലീഗ് 

> **Lead Summary:** **കുറ്റ്യാടി: **വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവ ഭീമമായ വര്‍ദ്ധവനവിലൂടെ ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി പി പി റഷീദ്‌ പറഞ്ഞു.വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് വർധനവിൽ പ്രതിഷേധിച്ചുകുറ്റ്യാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി: **വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവ ഭീമമായ വര്‍ദ്ധവനവിലൂടെ ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി പി പി റഷീദ്‌ പറഞ്ഞു.വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് വർധനവിൽ പ്രതിഷേധിച്ചുകുറ്റ്യാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ നികുതികൾ കൂട്ടിയതിനു പുറമെയാണ് ഇത്തരം അപേക്ഷകൾക്കും വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കെ പി സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ലത്തീഫ് ചുണ്ട അധ്യക്ഷനായി.പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി മൊയ്‌ദു,ജനറൽ സെക്രട്ടറി വി കെ ഫൈസൽ, സെക്രട്ടറി മനാഫ് കെ കെ,ട്രഷറർ അമ്മദ് കണ്ടോത്ത്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ സി മജീദ്, ടി കെ കുട്ടിയാലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107257/left-govt-looting-people-muslim-youth-league)