---
title: "വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ്: പ്രവേശന പരീക്ഷ ഏപ്രിൽ 8 ന്"
english_title: "Vagbhatananda Edu Project: Entrance Test on 8th April"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107454/vagbhatananda-edu-project-entrance-test-on-8th-april"
published_at: "2023-04-06T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e90c026b6d_ulcc.jpg"
keywords: []
---

# വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ്: പ്രവേശന പരീക്ഷ ഏപ്രിൽ 8 ന്

> **Lead Summary:** **കുറ്റ്യാടി: **ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റി നടപ്പിലാക്കുന്ന വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റിലേക്ക് 2023 - 24 ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവേശന പരീക്ഷ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 9.30 ന് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും.

## Article Content

**കുറ്റ്യാടി: **ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റി നടപ്പിലാക്കുന്ന വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റിലേക്ക് 2023 - 24 ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവേശന പരീക്ഷ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 9.30 ന് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും.

കുന്നുമ്മൽ ഉപജില്ലയിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ എഴുതാവുന്നതാണ്.

അക്കാദമിക മികവ് പുലർത്തുന്ന കുട്ടികളെ ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്കും അതിലൂടെ ഉയർന്ന തൊഴിലിടങ്ങളിലേക്കും എത്തിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും മാർഗ്ഗ നിർദ്ദേശവും പഠനാനുഭവങ്ങളും നൽകി അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക എന്നതുംഈ പദ്ധതിയുടെ ലക്ഷ്യമാണ്. കുറ്റ്യാടി മേഖലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് സീ ഗേറ്റ് ആണ്.

ഗണിതം, ശാസ്ത്രം, പൊതു വിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാവിലെ 9.30 ന് തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. ഫോൺ: 9562734732

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107454/vagbhatananda-edu-project-entrance-test-on-8th-april)